New Update
/sathyam/media/media_files/2025/11/12/election-2025-11-12-23-42-38.png)
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിലെ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന കഴിഞ്ഞതോടെ ജനവിധി തേടുന്നത് 98451 സ്ഥാനാര്‍ത്ഥികള്‍.
Advertisment
2261 പത്രികകളാണ് തള്ളിയത്. തിരുവനന്തപുരം ജില്ലയില്‍ മാത്രം തള്ളിയത് 527 പത്രികകളാണ്. കോട്ടയത്ത് 401ഉം എറണാകുളത്ത് 348 പത്രികകളും തള്ളി.
1,64,427 പത്രികകളാണ് ആകെ സമര്‍പ്പിക്കപ്പെട്ടത്.
മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ പത്രികകള്‍ സമര്‍പ്പിക്കപ്പെട്ടത്(19,959). തൃശൂര്‍(17,168), എറണാകുളം(16,698) എന്നീ ജില്ലകളാണ് രണ്ടും മൂന്നും സ്ഥാനത്ത്. വയനാട്ടിലായിരുന്നു ഏറ്റവും കുറവ്(5,227).
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us