തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനൊരുങ്ങി കേരളം, നാ​മ​നി​ർ​ദേ​ശ പ​ത്രി​കാ സ​മ​ർ​പ്പ​ണം വെ​ള്ളി​യാ​ഴ്ച മുതൽ

നാ​മ​നി​ർ​ദേ​ശ പ​ത്രി​കാ സ​മ​ർ​പ്പ​ണ​വും വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ക്കും. ന​വം​ബ​ർ 21നാണ് നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി.

New Update
election

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള വി​ജ്ഞാ​പ​നം വെ​ള്ളി​യാ​ഴ്ച നി​ല​വി​ൽ വ​രും.  

Advertisment


നാ​മ​നി​ർ​ദേ​ശ പ​ത്രി​കാ സ​മ​ർ​പ്പ​ണ​വും വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ക്കും. ന​വം​ബ​ർ 21നാണ് നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി.

പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 11 മു​ത​ൽ വൈ​കു​ന്നേ​രം മൂ​ന്ന് വ​രെ​യാ​ണ് പ​ത്രി​ക സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. 

നി​ശ്ചി​ത ഫോ​റ​ത്തി​ലു​ള്ള (ഫോ​റം 2) പ​ത്രി​ക​യോ​ടൊ​പ്പം ഫോ​റം 2എ-​ൽ സ്ഥാ​വ​ര ജം​ഗ​മ സ്വ​ത്തു​ക്ക​ളു​ടെ​യും, ബാ​ധ്യ​ത/​കു​ടി​ശി​ക​യു​ടെ​യും, ക്രി​മി​ന​ൽ കേ​സു​ക​ളു​ടെ​യും ഉ​ൾ​പ്പ​ടെ​യു​ള​ള വി​ശ​ദ​വി​വ​ര​ങ്ങ​ൾ ന​ൽ​ക​ണം.

സ്ഥാ​നാ​ർ​ഥി നി​ക്ഷേ​പ​മാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ 2,000 രൂ​പ​യും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലും, മു​നി​സി​പ്പാ​ലി​റ്റി​യി​ലും 4,000 രൂ​പ​യും ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലും കോ​ർ​പ്പ​റേ​ഷ​നി​ലും 5,000 രൂ​പ​യും കെ​ട്ടി​വ​യ്ക്ക​ണം. പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് നി​ശ്ചി​ത തു​ക​യു​ടെ പ​കു​തി മ​തി​യാ​കും.

സ്ഥാ​നാ​ർ​ഥി​ക്ക് നോ​മി​നേ​ഷ​ൻ ന​ൽ​കു​ന്ന ദി​വ​സം 21 വ​യ​സ് പൂ​ർ​ത്തി​യാ​യി​രി​ക്ക​ണം.

പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ സം​വ​ര​ണ വാ​ർ​ഡു​ക​ളി​ൽ മ​ത്സ​രി​ക്കു​ന്ന​വ​ർ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​യി​ൽ​നി​ന്നു​ള്ള ജാ​തി സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണം. 

വ​ര​ണാ​ധി​കാ​രി​യു​ടെ​യോ ക​മ്മീ​ഷ​ൻ അ​ധി​കാ​ര​പ്പെ​ടു​ത്തി​യ ഓ​ഫീ​സ​റു​ടെ​യോ മു​മ്പാ​കെ നി​ശ്ചി​ത ഫോ​റ​മ​നു​സ​രി​ച്ച് സ​ത്യ​പ്ര​തി​ജ്ഞ​യോ ദൃ​ഡ​പ്ര​തി​ജ്ഞ​യോ ന​ട​ത്തി ഒ​പ്പി​ട്ടു​ന​ൽ​കു​ക​യും വേ​ണം.

നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​ൻ പോ​കു​ന്ന സ്ഥാ​നാ​ർ​ഥി​ക്കൊ​പ്പം മൂ​ന്ന് അ​ക​മ്പ​ടി വാ​ഹ​ന​ങ്ങ​ൾ മാ​ത്ര​മേ 100 മീ​റ്റ​ർ പ​രി​ധി​ക്കു​ള്ളി​ൽ അ​നു​വ​ദി​ക്കൂ.

വ​ര​ണാ​ധി​കാ​രി/ ഉ​പ​വ​ര​ണാ​ധി​കാ​രി മു​മ്പാ​കെ പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ന്ന വേ​ള​യി​ൽ വ​ര​ണാ​ധി​കാ​രി​യു​ടെ റൂ​മി​ലേ​ക്ക് സ്ഥാ​നാ​ർ​ഥി ഉ​ൾ​പ്പെ​ടെ അ​ഞ്ച് പേ​ർ​ക്ക് മാ​ത്ര​മേ പ്ര​വേ​ശ​നാ​നു​മ​തി​യു​ള്ളൂ. സ്ഥാ​നാ​ർ​ഥി​ക​ളു​ടെ യോ​ഗ്യ​ത​ക​ളും അ​യോ​ഗ്യ​ത​ക​ളും സം​ബ​ന്ധി​ച്ച മാ​ർ​ഗ​രേ​ഖ ക​മ്മീ​ഷ​ൻ പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.

നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന ന​വം​ബ​ർ 22 ശ​നി​യാ​ഴ്ച ന​ട​ത്തും. സ്ഥാ​നാ​ർ​ഥി​ത്വം പി​ൻ​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ന​വം​ബ​ർ 24 ആ​ണ്

Advertisment