/sathyam/media/media_files/2025/03/05/PuVDZpxtGinolEBECc9K.jpg)
കൊ​ച്ചി: കേ​ര​ള​ത്തി​ലെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അം​ഗ​ങ്ങ​ൾ നി​യ​മ​പ​ര​മാ​യ ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തെ​ന്ന പ​രാ​തി​യി​ൽ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​ടി​യ​ന്ത​ര​മാ​യി തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന് കേ​ര​ള ഹൈ​ക്കോ​ട​തി.
സ​ത്യ​പ്ര​തി​ജ്ഞാ വാ​ച​ക​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്തു​ക​യോ, രാ​ഷ്ട്രീ​യ നേ​താ​ക്ക​ളു​ടെ​യോ ര​ക്ത​സാ​ക്ഷി​ക​ളു​ടെ​യോ പേ​രു​ക​ൾ കൂ​ട്ടി​ച്ചേ​ർ​ക്കു​ക​യോ ചെ​യ്യു​ന്ന​ത് ച​ട്ട​ലം​ഘ​ന​മാ​ണെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു.
കേ​ര​ള പ​ഞ്ചാ​യ​ത്ത് രാ​ജ് നി​യ​മം, മു​നി​സി​പ്പാ​ലി​റ്റി നി​യ​മം എ​ന്നി​വ പ്ര​കാ​രം നി​ശ്ച​യി​ച്ചി​ട്ടു​ള്ള സ​ത്യ​പ്ര​തി​ജ്ഞാ മാ​തൃ​ക​യി​ൽ ഭേ​ദ​ഗ​തി​ക​ളോ കൂ​ട്ടി​ച്ചേ​ർ​ക്ക​ലു​ക​ളോ യ​ഥേ​ഷ്ടം വ​രു​ത്താ​ൻ ഒ​രാ​ൾ​ക്കും അ​വ​കാ​ശ​മി​ല്ല.
പ​രാ​തി​ക​ളി​ൽ നേ​രി​ട്ട് തീ​ർ​പ്പ് ക​ൽ​പ്പി​ക്കു​ന്ന​തി​ന് പ​ക​രം, വി​ഷ​യം പ​രി​ശോ​ധി​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നോ​ട് കോ​ട​തി നി​ർ​ദ്ദേ​ശി​ച്ചു.
എ​ല്ലാ ക​ക്ഷി​ക​ൾ​ക്കും ത​ങ്ങ​ളു​ടെ ഭാ​ഗം വി​ശ​ദീ​ക​രി​ക്കാ​ൻ അ​വ​സ​രം ന​ൽ​ക​ണം.
നാ​ല് ആ​ഴ്ച​യ്ക്കു​ള്ളി​ൽ പ​രാ​തി​ക​ളി​ൽ ക​മ്മീ​ഷ​ൻ വ്യ​ക്ത​മാ​യ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.
തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ അം​ഗ​ങ്ങ​ൾ ഔ​ദ്യോ​ഗി​ക വാ​ച​ക​ങ്ങ​ൾ​ക്ക് പ​ക​രം ദൈ​വ​ങ്ങ​ളു​ടെ​യോ രാ​ഷ്ട്രീ​യ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ​യോ പേ​രി​ൽ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​തി​നെ​തി​രെ​യാ​ണ് ഹ​ർ​ജി സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട​ത്.
നി​ശ്ചി​ത മാ​തൃ​ക​യി​ല​ല്ലാ​തെ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന​വ​ർ​ക്ക് അം​ഗ​മാ​യി തു​ട​രാ​നോ വോ​ട്ട് ചെ​യ്യാ​നോ അ​വ​കാ​ശ​മി​ല്ലെ​ന്ന് മു​ൻ ഉ​ത്ത​ര​വു​ക​ൾ ഉ​ദ്ധ​രി​ച്ച് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us