/sathyam/media/media_files/2025/09/20/election-2025-09-20-23-34-02.jpg)
തി​രു​വ​ന​ന്ത​പു​രം: ത​ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് മ​ത്സ​രി​ക്കാ​നു​ള്ള നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പ​ണം അ​വ​സാ​നി​ച്ചു.
ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം പേ​ർ പ​ത്രി​ക ന​ൽ​കി​യ​താ​യാ​ണ് പ്രാ​ഥ​മി​ക ക​ണ​ക്ക്. ശ​നി​യാ​ഴ്ച സൂ​ക്ഷ്മ പ​രി​ശോ​ധ​ന ന​ട​ക്കും.
പ​ത്രി​ക പി​ൻ​വ​ലി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി തി​ങ്ക​ളാ​ഴ്ച അ​വ​സാ​നി​ക്കും.
/filters:format(webp)/sathyam/media/media_files/2025/11/12/election-2025-11-12-00-47-56.jpg)
ഇ​തി​നു​ശേ​ഷ​മെ അ​ന്തി​മ ചി​ത്രം തെ​ളി​യൂ.
നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ്​മ പ​രി​ശോ​ധ​നാ വേ​ള​യി​ൽ സ്ഥാ​നാ​ർ​ഥി​ക്കൊ​പ്പം തെ​ര​ഞ്ഞെ​ടു​പ്പ് ഏ​ജ​ന്‍റ്, നി​ർ​ദേ​ശ​ക​ൻ എ​ന്നി​വ​ർ​ക്കു പു​റ​മേ സ്ഥാ​നാ​ർ​ഥി എ​ഴു​തി ന​ൽ​കു​ന്ന ഒ​രാ​ൾ​ക്കു​കൂ​ടി വ​ര​ണാ​ധി​കാ​രി​യു​ടെ മു​റി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കാം.
സൂ​ക്ഷ്​മ​പ​രി​ശോ​ധ​നാ സ​മ​യം എ​ല്ലാ സ്ഥാ​നാ​ർ​ഥി​ക​ളു​ടേ​യും നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഇ​വ​ർ​ക്ക് ല​ഭി​ക്കും.
സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ട്ടി​ക റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ പ്ര​സി​ദ്ധീ​ക​രി​ക്കും.
തു​ട​ർ​ന്ന് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റു​ടെ ഓ​ഫീ​സി​ലും ബ​ന്ധ​പ്പെ​ട്ട പ​ഞ്ചാ​യ​ത്ത്, മു​നി​സി​പ്പാ​ലി​റ്റി, ന​ഗ​ര​സ​ഭ ഓ​ഫീ​സു​ക​ളി​ൽ മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ട്ടി​ക പ​ര​സ്യ​പ്പെ​ടു​ത്തും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us