പഞ്ചായത്ത് സെക്രട്ടറിയുടെ ഉത്തരവിന് പുല്ലുവില ! മലമ്പുഴയില്‍ കാലികള്‍ വീണ്ടും നടുറോഡില്‍ വിലസുന്നു

കാലികളെ പൊതുനിരത്തിലേക്ക് അഴിച്ചു വിടുന്നത് നിരോധിച്ചു കൊണ്ടുള്ള നോട്ടിസ് കാലി ഉടമകള്‍ക്ക് നല്‍കിയെങ്കിലും ആ ഉത്തരവിനെ വെക്കാതെ കാലികളെ അഴിച്ചു വിടുന്നതായി നാട്ടുകാര്‍ പരാതിപ്പെടുന്നു. 

author-image
ജോസ് ചാലക്കൽ
New Update
IMG-20250206-WA0054

മലമ്പുഴ: കാലികളെ പൊതുനിരത്തിലേക്ക് അഴിച്ചു വിടുന്നത് നിരോധിച്ചു കൊണ്ടുള്ള നോട്ടിസ് കാലി ഉടമകള്‍ക്ക് നല്‍കിയെങ്കിലും ആ ഉത്തരവിനെ വെക്കാതെ കാലികളെ അഴിച്ചു വിടുന്നതായി നാട്ടുകാര്‍ പരാതിപ്പെടുന്നു. 

Advertisment

നോട്ടീസ് നല്‍കിയിട്ടും അനുസരിച്ചില്ലെങ്കില്‍ പിഴയീടാക്കുക. എന്നീട്ടും ഫലമില്ലെങ്കില്‍ കാലികളെ പിടിച്ചു കെട്ടി പിഴയീടാക്കി ഉടമക്ക് കൊടുക്കുകയോ ചെയ്യാം. 


പാടിച്ചു കെട്ടിയ കാലികളെ കൊണ്ടുപോകാന്‍ ഉടമ വന്നില്ലെങ്കില്‍ ലേലം ചെയത് വില്‍ക്കാം എന്നീ നിയമങ്ങള്‍ ഉള്ളപ്പോഴാണ് വാഹന യാത്രികര്‍ക്കും കാല്‍ നടയാത്രക്കാര്‍ക്കും അപകട ഭീഷണിയായി കാലികള്‍ നടുറോഡില്‍ വിലസുന്നത്. 


നോട്ടീസ് നല്‍കുന്ന നടപടി ഏകദേശം ഒരു വര്‍ഷം മുമ്പാണ് ഉണ്ടായത് പിന്നീടുള്ള നടപടിയൊന്നും എടുക്കാത്തതു കൊണ്ടാണ് കാലികള്‍ ഇങ്ങനെ വിലസുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു.

 

Advertisment