/sathyam/media/media_files/2025/11/25/panthalam-hotel-issues-2025-11-25-18-24-00.jpg)
പത്തനംതിട്ട: പന്തളം കടയ്ക്കാട് ഫാമിലി ഹെൽത്ത് സെന്ററിന് സമീപം അതിഥി തൊഴിലാളി താമസിക്കുന്ന കേന്ദ്രങ്ങളിലെ പരിശോധനയിൽ നഗരസഭ ഉദ്യോഗസ്ഥർ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാഴ്ചകൾ.
തൊഴിലാളികളുടെ വാസസ്ഥലത്തോടനുബന്ധിച്ചു ലൈസെൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഹോട്ടലുകളിലാണ് മനുഷ്യത്വരഹിതമായ കാഴ്ച്ചകൾ കാണാനായത്.
ഇവിടെ ഭക്ഷണം പാകം ചെയ്യുന്നത് ശുചി മുറികളിലാണെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. പന്തളം കടയ്ക്കാട് സാമൂഹിക്കാരോഗ്യകേന്ദ്രത്തിനു സമീപമുള്ള ഭക്ഷണശാലകളിലെ കക്കൂസുകളാണ് അടുക്കളയാക്കി മാറ്റിയത്.
സ്ഥാപനങ്ങൾക്കൊന്നും പ്രവർത്തിക്കാൻ നഗരസഭയുടെ അനുമതിയും ഇല്ല. കഴിഞ്ഞ ആഴ്ച ഈ സ്ഥലങ്ങളിൽ പരിശോധന നടത്തി നോട്ടീസ് കൊടുത്തെങ്കിലും ഒരു മാറ്റവും ഉണ്ടായില്ല. ഈ കെട്ടിടങ്ങളിലെ കക്കൂസ് മാലിന്യവും ജൈവ അജൈവ മാലിന്യങ്ങളും സമീപത്തെ കണ്ടത്തിലേക്കും നീർച്ചാലിലേക്കും ആണ് ഒഴുക്കി വിടുന്നത് എന്ന് കണ്ടെത്തിയിട്ടുണ്ട്.
ഈ കെട്ടിടങ്ങളിൽ യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ ആണ് 100 കണക്കിന് അന്യ സംസ്ഥാന തൊഴിലാളികളെ താമസിപ്പിച്ചിരിക്കുന്നത്. ഈ കെട്ടിടങ്ങളുടെ നിർമ്മാണ ഘട്ടത്തിൽ മാനദണ്ഡങ്ങൾ പാലിക്കാതെ ഉള്ള നിർമ്മാണത്തിനു നഗരസഭയിൽ നിന്നും സ്റ്റോപ്പ് മെമ്മോ കൊടുത്തെങ്കിലും അതൊക്കെ കാറ്റിൽ പറത്തി ആണ് നിർമ്മാണം പൂർത്തിയാക്കിയത്.
നഗരസഭ ഹെൽത്ത് വിഭാഗം 3 കെട്ടിട ഉടമകൾക്ക് എതിരെയും വിവിധ വകുപ്പുകൾ ഉൾപ്പെടുത്തി കേസ് എടുത്തിട്ടുണ്ട്. കുരമ്പാല ഫർഹാനമൻസിൽ അൻവർ, തോന്നല്ലൂർ പാത്തു കണ്ടത്തിൽ സാബു, തോന്നല്ലൂർ ഫാത്തിമ മൻസിൽ ഷാഫി എന്നിവരുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിൽ ആണ് പരിശോധന നടന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us