പാങ്ങോട് ആര്‍മി കാന്റീനിലേക്ക് തേയില വേണം,കോട്ടയത്ത് ഇന്ത്യന്‍ ആര്‍മിയുടെ പേരില്‍ സൈബര്‍ തട്ടിപ്പിന് ശ്രമം. വ്യാപാരി സൈബർ പോലീസിനെ സമീപിച്ചു.

വ്യാപാരിയെ വാട്സാപ്പിലൂടെ ബന്ധപ്പെട്ട തട്ടിപ്പുകാർ ഇറക്കുമതി ചെയ്യേണ്ട തേയിലയുടെ അളവിനെ കുറിച്ചും ഗുണമേന്മയെ കുറിച്ചും സംസാരിക്കുകയും ചെയ്തു.

New Update
pangod

കോട്ടയം: പാങ്ങോട് ആര്‍മി ക്യാമ്പിലേക്ക് വലിയ അളവില്‍ തേയില ആവശ്യമുണ്ട്, ഇന്ത്യന്‍ ആര്‍മിയുടെ പേരില്‍ സൈബര്‍ തട്ടിപ്പിന് ശ്രമം എന്നു പരാതി. 

Advertisment

സംഭവത്തില്‍ റെയിന്‍ബോ ടീ ട്രേഡിങ് കമ്പനി ഉടമ മുഹമ്മദ് അമീന്‍ കോട്ടയം സൈബര്‍ പോലീസില്‍ പരാതി നല്‍കി. 

വ്യാപാരിയെ വാട്സാപ്പിലൂടെ ബന്ധപ്പെട്ട തട്ടിപ്പുകാർ ഇറക്കുമതി ചെയ്യേണ്ട തേയിലയുടെ അളവിനെ കുറിച്ചും ഗുണമേന്മയെ കുറിച്ചും  സംസാരിക്കുകയും ചെയ്തു. 

കരാറിനായി അയച്ചുതന്ന ലിങ്ക് വഴി പണമടക്കണമെന്ന് നിര്‍ബന്ധിച്ചതോടെ സംശയം തോന്നി നടത്തിയ പരിശോധനയിലാണ് തട്ടിപ്പാണെന്ന് ബോധ്യമായത്. തുടർന്ന് അമീൻ കോട്ടയം സൈബർ പോലീസിൽ പരാതി നൽകുകയും ചെയ്തു.

 പാങ്ങോട് സൈനികകേന്ദ്രത്തിലെ ജിഎസ്ടി നമ്പര്‍ നല്‍കി വിശ്വാസം പിടിച്ചുപറ്റാനും സംഘം ശ്രമം നടത്തിയതായി പരാതിക്കാരന്‍ പറഞ്ഞു.

ഗുജറാത്ത് കേന്ദ്രമാക്കിയ തട്ടിപ്പുസംഘമാണ് സംഭവത്തിന് പിന്നിലെന്നും പ്രതികളെ പിടികൂടുന്നതിനായി അന്വേഷണം ഊര്‍ജിതമാക്കിയതായും സൈബര്‍ പോലീസ് പറഞ്ഞു.

Advertisment