ശബരിമല സന്നിധാനത്ത് പുതിയ പൂന്തോട്ടങ്ങൾ ഒരുങ്ങുന്നു

പദ്ധതി ഉദ്ഘാടനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് തൈകൾ നട്ടു നിർവഹിച്ചു. 

New Update
New gardens are being prepared at Sabarimala Sannidhanam

പന്തളം: ദേവഹരിതം പദ്ധതിയുടെ ഭാഗമായി ശബരിമല സന്നിധാനത്ത് പുതിയ പൂന്തോട്ടങ്ങൾ തയാറാക്കുന്നു.

Advertisment

പദ്ധതി ഉദ്ഘാടനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് തൈകൾ നട്ടു നിർവഹിച്ചു. 


ഹൈബ്രിഡ് ഇനത്തിലുള്ള തെറ്റി, മുല്ല തുടങ്ങിയ പൂച്ചെടികളാണ് സന്നിധാനത്തിന്റെ വിവിധ ഭാഗങ്ങളിലെ പൂന്തോട്ടങ്ങളിൽ ഒരുങ്ങുക. 


45 ദിവസം കൊണ്ട് പൂക്കൾ ലഭിക്കുന്ന ഹൈബ്രിഡ് ഇനത്തിലുള്ള തൈകളാണ് നടുന്നത്. 

തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം എ.അജികുമാർ, ദേവസ്വം കമ്മിഷണർ സി.വി.പ്രകാശ്, ചീഫ് എൻജിനീയർ രഞ്ജിത് ശേഖർ, ശബരിമല എക്സിക്യൂട്ടീവ് ഓഫിസർ മുരാരി ബാബു എന്നിവർ പങ്കെടുത്തു.

Advertisment