New Update
/sathyam/media/media_files/2024/11/24/eIxZ14HIayX3m2amNWSS.jpg)
കണ്ണൂർ: അയ്യപ്പ പാരഡി ഗാന വിവാദത്തില്‍ ഒരു പാട്ടില്‍ കലങ്ങി പോകുന്നതല്ല തങ്ങളുടെ രാഷ്ട്രീയം എന്ന് ഇപി ജയരാജന്‍ .
Advertisment
പൊലീസില്‍ പരാതി പോയിട്ടുണ്ട്. ഇനി പൊലീസ് തീരുമാനിക്കട്ടെ. തങ്ങള്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് ഒപ്പമാണെന്നും ഇ പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മുഖ്യമന്ത്രിക്കൊപ്പം കാറില്‍ സഞ്ചരിച്ചത് തിരിച്ചടിയായി എന്ന വാദം ബാലിശമാണ്.
ആരെങ്കിലും വന്നതുകൊണ്ടും പോയതുകൊണ്ടും വോട്ടുകള്‍ നഷ്ടപ്പെടില്ല. വെള്ളാപ്പള്ളി കാരണം വോട്ട് കുറഞ്ഞെന്ന പ്രചാരണം ദുരുദ്ദേശപരമാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us