മലപ്പുറത്ത് മക്കളെ കാണാനെത്തിയ ഭാര്യയെ വെട്ടിപ്പരിക്കേൽപിച്ചു, ഭർത്താവ് കസ്റ്റഡിയിൽ

New Update
kerala police vehicle1

മലപ്പുറം: മക്കളെ കാണാനെത്തിയ യുവതിയെ ഭർത്താവ് വെട്ടിപ്പരിക്കേൽപിച്ചു. പരപ്പനങ്ങാടി പുത്തരിക്കൽ സ്വകാര്യ ആശുപത്രിക്കു സമീപത്തെ പൊട്ടിക്കുളത്ത് അരുൺ (36) ആണ് ഭാര്യ മേഘ്നയെ വെട്ടിയത്.

Advertisment

വ്യാഴാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. ഇവർ തമ്മിൽ തെറ്റിപ്പിരിഞ്ഞിരിക്കുകയായിരുന്നുവത്രെ. മക്കളെ കാണാൻ ഭർത്താവിന്റെ വീട്ടിലെത്തിയ മേഘ്നയുമായുണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.

കുട്ടികളെ കാണാൻ സമ്മതിക്കില്ലെന്ന അരുണിന്റെ നിലപാടാണത്രെ വാക്കുതർക്കത്തിനിടയാക്കിയത്. ഇയാൾ വീട്ടിലെ വെട്ടുകത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇയാളെ പരപ്പനങ്ങാടി പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ മേഘ്നയെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisment