Advertisment

പാറശ്ശാലയിലെ മുന്‍ നഴ്‌സിംഗ് അസിസ്റ്റന്റ് സെലീനാമ്മയുടെ മരണത്തില്‍ അസ്വഭാവികതയില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

പ്രാഥമിക റിപ്പോര്‍ട്ട് മാത്രമാണ് പുറത്തുവന്നതെന്നും ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയക്കുമെന്നും അതിനുശേഷമായിരിക്കും അന്തിമ നിഗമനത്തിലെത്തുകയെന്നും പൊലീസ് അറിയിച്ചു. 

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
selina-amma

തിരുവനന്തപുരം: പാറശ്ശാലയിലെ മുന്‍ നഴ്‌സിംഗ് അസിസ്റ്റന്റ് സെലീനാമ്മയുടെ മരണത്തില്‍ അസ്വഭാവികതയില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇന്ന് രാവിലെയാണ് മൃതദേഹം കല്ലറ തുറന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. 

Advertisment

പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. ഇതിലാണ് മരണത്തില്‍ അസ്വഭാവികതയില്ലെന്ന് വ്യക്തമാക്കിയത്. പ്രാഥമിക റിപ്പോര്‍ട്ട് മാത്രമാണ് പുറത്തുവന്നതെന്നും ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയക്കുമെന്നും അതിനുശേഷമായിരിക്കും അന്തിമ നിഗമനത്തിലെത്തുകയെന്നും പൊലീസ് അറിയിച്ചു. 



ധനുവച്ചപുരം സ്വദേശി സെലിീനാമ്മയെ കഴിഞ്ഞ 17നാണ് വൈകിട്ട് മുറിയിലെ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒറ്റയ്ക്ക് താമസിച്ചിരുന്ന സെലീനാമ്മയുടെ വീട്ടില്‍ സഹായിക്കാന്‍ എത്തുന്ന സ്ത്രീയാണ് മൃതദേഹം കാണുന്നത്. സ്വാഭാവിക മരണം എന്ന ധാരണയില്‍ സമീപത്തെ പള്ളി സെമിത്തേരിയില്‍ 18ന് സംസ്‌കാരവും നടത്തിയിരുന്നു.


എന്നാല്‍, സെലീനാമ്മയുടെ ബാഗില്‍ നിന്ന് അഞ്ച് പവന്റെ ആഭരണം നഷ്ടപ്പെട്ടെന്ന് കണ്ടെത്തിയതോടെ ബന്ധുക്കള്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പാറശ്ശാല പൊലീസില്‍ പരാതി നല്‍കി.


 ഇതോടെയാണ് കളക്ടറുടെ അനുമതിയില്‍ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തിയത്. ഇന്ന് രാവിലെയാണ് മൃതദേഹം പുറത്തെടുത്തത്. തുടര്‍ന്ന് ഉച്ചയോടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി അടക്കം ചെയ്തു.

Advertisment