New Update
/sathyam/media/media_files/2025/03/01/dPx8umlU6HMsz9CbvHwu.jpg)
വടക്കൻ പറവൂർ: എറണാകുളം വടക്കൻ പറവൂരിൽ ഭാര്യയെ ഭർത്താവ് തല്ലിക്കൊന്നു. പറവൂർ വെടിമറ സ്വദേശി കോമളമാണ് കൊല്ലപ്പെട്ടത്. ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതി ഉണ്ണികൃഷ്ണനെ പറവൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
Advertisment
സ്ഥിരം മദ്യപാനിയായ ഉണ്ണികൃഷ്ണൻ ഭാര്യയെ മർദിക്കുന്നത് പതിവായിരുന്നു. ഇന്നും വൈകുന്നേരവും ഉണ്ണികൃഷ്ണൻ മദ്യപിച്ചാണ് വീട്ടിലെത്തിയത്. കോമളവുമായി വഴക്കുണ്ടാക്കിയ ഉണ്ണികൃഷ്ണൻ കോമളത്തിന്റെ തലക്ക് ശക്തിയായി അടിക്കുകയും ചെയ്തു.
അടിയേറ്റ് അവശനിലയിലായ കോമളം അബോധാവസ്ഥയിലായി. പരിക്കേറ്റ കോമളത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അമ്മയെ മർദിക്കുന്നത് തടയാനെത്തിയ മകൻ ഷിബുവിനും മർദനമേറ്റു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us