/sathyam/media/media_files/2026/01/14/kalolsavam-tcr-2026-01-14-18-43-15.jpg)
കോട്ടയം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനു തിരി തെളിഞ്ഞു. കലോത്സവം കുട്ടികളുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ കഴിയുന്ന അവസരമായാണു മാതാപിതാക്കള്‍ കാണുന്നത്. ഗ്രേസ് മാര്‍ക് മുതല്‍ സിനിമയിലേക്കുള്ള ഒരു പ്രവേശനത്തിനുള്ള അവസരം പോലുമായി സംസ്ഥാന കലോത്സവം മാറാറുണ്ട്. എന്നാല്‍, മക്കളെ മത്സര രംഗത്തേക്ക് ഇറക്കേണ്ടി വരുമ്പോള്‍ ചിലവഴിക്കേണ്ടി വരുക വന്‍ തുകയാണ്.
/filters:format(webp)/sathyam/media/media_files/2026/01/14/1001559538-2026-01-14-12-13-06.webp)
സ്‌കൂള്‍ തലം മുതല്‍ സംസ്ഥാന തലം വരെ കുട്ടികളെ മത്സരിപ്പിക്കുന്നതു ലക്ഷങ്ങള്‍ തന്നെ ചെലവഴിക്കേണ്ടി വരുന്നു. മൂന്ന് ഐറ്റം വേദിയിലെത്താന്‍ വേണം 5 ലക്ഷം രൂപയെങ്കിലും വേണ്ടി വരും. കലയോടുള്ള സ്നേഹത്താല്‍ മത്സരിക്കാന്‍ എത്തുന്നതു ന്യൂനപക്ഷം മാത്രമാണെന്നു വിധികര്‍ത്താക്കള്‍ പറയുന്നു. ഗ്രേസ് മാര്‍ക്ക്, പ്രശസ്തി എന്നിവയാണു മിക്കവരുടെയും ലക്ഷ്യം.
നൃത്തയിനങ്ങളില്‍ മത്സരിക്കുന്ന കുട്ടികളുള്ള രക്ഷിതാക്കള്‍ക്കാണു ലക്ഷങ്ങള്‍ ചെലവാക്കേണ്ടി വരുന്നത്. ഓരോ വര്‍ഷവും നൃത്ത ഇനങ്ങള്‍ക്കു ചെലവു വര്‍ധിക്കുകയാണ്. ചെലവു താങ്ങാന്‍ വയ്യെന്ന ഒറ്റ കാരണത്താല്‍ മത്സര വേദികളില്‍ നിന്നു മാറി നില്‍ക്കുന്ന കുട്ടികളുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. നൃത്താധ്യാപകരുടെ ഫീസ് മുതല്‍ മേക്കപ്പ് സാധനങ്ങള്‍ക്കും വസ്ത്രങ്ങള്‍ക്കും വില ഇരട്ടിയിലധികമായി. ഒന്നിലധികം ഐറ്റങ്ങളില്‍ പങ്കെടുക്കാനുള്ളവര്‍ക്കു ബാധ്യത ഏറും.
ആവശ്യവസ്തുക്കളുടെ വിലക്കയറ്റം തീര്‍ക്കുന്ന സാമ്പത്തിക പ്രതിസന്ധിക്കു പുറമേയാണ് അധികഭാരം. ഒരു ഐറ്റം വേദിയിലെത്തണമെങ്കില്‍ ഒന്നര മുതല്‍ രണ്ടു ലക്ഷം രൂപവരെയാണു ചെലവ്. ഒരു വശത്തു കാശുള്ളവര്‍ അരങ്ങ് കൊഴുപ്പിക്കുമ്പോള്‍ കലയോടുള്ള ആഗ്രഹം കൊണ്ടു മാത്രം ഒപ്പമെത്താന്‍ പെടാപ്പാടുപെടുന്ന രക്ഷിതാക്കളാണു മറുവശത്ത്. കഴിവുള്ള മക്കളെ അരങ്ങിലെത്തിക്കാന്‍ കടംവാങ്ങിയും പണയംവച്ചും എത്തുന്നവരും അനവധിയാണ്. കഴിവു കണ്ടറിഞ്ഞ് അധ്യാപകരും നാട്ടുകാരും സഹായിക്കുന്നവരുമുണ്ടെങ്കിലു എല്ലാവര്‍ക്കും അതു സാധ്യമല്ല.
![]()
മേക്കപ്പില്‍ ഉള്‍പ്പെടെ ചെലവേറിയതായി രക്ഷിതാക്കള്‍ പറയുന്നു. എത്ര വിയര്‍ത്താലും ഒലിച്ചുപോകാത്ത ത്രീഡി മേക്കപ്പാണ് ഇപ്പോള്‍ 3500 മുതലാണു ഫീസ്. പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ക്ക് ഫീസും ഉയരും. മത്സരം ജില്ലാ, സംസ്ഥാന തലങ്ങളിലേക്ക് എത്തുമ്പോള്‍ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുകളെ വരെ കൊണ്ടുവരുന്നവരുണ്ട്. ആഭരണങ്ങളും വസ്ത്രങ്ങളും സ്വന്തമായി വാങ്ങുന്നവരും വാടകയ്ക്ക് എടുക്കുന്നവരുമുണ്ട്.

വസ്ത്രങ്ങളുടെ തയ്യല്‍ക്കൂലിയും വാടകയും അമ്പതു ശതമാനത്തിലേറെ ഉയര്‍ന്നു. സ്റ്റേജിലെ പെര്‍ഫോമന്‍സ് മാത്രമല്ല, മേക്കപ്പിന്റെയും വസ്ത്രത്തിന്റെയും പകിട്ടും തിളക്കവുമെല്ലാം മാര്‍ക്കിനെ സ്വാധീനിക്കും. പതിനായിരം മുതലുള്ള സാരിയാണ് ഉപയോഗിക്കുക. ചിട്ടപ്പെടുത്തുന്ന അധ്യാപകര്‍, പാട്ട്, സൗണ്ട് മിക്സിങ്ങ് അങ്ങനെ എല്ലാ മേഖലയിലും ഫീസ് കൂടി. പേരുകേട്ടവരാണു നൃത്താധ്യപകരെങ്കില്‍ ഫീസ് കുത്തനെ ഉയരും. ചെലവിനത്തിലെ വര്‍ധനയെത്തുടര്‍ന്ന് യുട്യൂബ് നോക്കി പഠിച്ച് മത്സരിക്കാന്‍ എത്തുന്നവരുടെ എണ്ണവും വര്‍ധിച്ചതായി ഈ രംഗത്തുള്ളവര്‍ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us