സ്വര്‍ണപ്പാളി വിവാദത്തിലെ പാരഡിപ്പാട്ടിനെതിരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പരാതി നല്‍കില്ല. അങ്ങനെയൊരു ചിന്ത മനസിലില്ല. അയ്യപ്പന്റെ പേരില്‍ വിവാദം പാടില്ല. വിവാദങ്ങളോട് പ്രതികരിക്കാനും താല്‍പര്യമില്ല... തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍

തിരുവാഭരണപാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പ്രശാന്ത് കുഴിക്കാലയുടെ പരാതിയിലാണ് തിരുവനന്തപുരം സൈബര്‍ ക്രൈം പൊലീസ് കേസെടുത്തത്

New Update
k jayakumar ias

തിരുവനന്തപുരം: മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ കേസെടുത്ത 'പോറ്റിയെ കേറ്റിയേ' എന്ന പാരഡി ഗാനത്തിനെതിരെ പരാതി നല്‍കില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍.

Advertisment

സംഭവത്തില്‍ ദേവസ്വം ബോര്‍ഡ് നേരിട്ട് പരാതി നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ജയകുമാര്‍ പറഞ്ഞു.

സ്വര്‍ണപ്പാളി വിവാദത്തിലെ പാരഡിപ്പാട്ടിനെതിരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പരാതി നല്‍കില്ല.

അങ്ങനെയൊരു ചിന്ത മനസിലില്ല. അയ്യപ്പന്റെ പേരില്‍ വിവാദം പാടില്ല. വിവാദങ്ങളോട് പ്രതികരിക്കാനും താല്‍പര്യമില്ല.

വിവാദമായ പാരഡിപ്പാട്ട് ഇതുവരെ കേട്ടിട്ടില്ല. വിവാദമായ പാട്ട് തീര്‍ച്ചയായും കേള്‍ക്കുമെന്നും ജയകുമാര്‍ പറഞ്ഞു.

തിരുവാഭരണപാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പ്രശാന്ത് കുഴിക്കാലയുടെ പരാതിയിലാണ് തിരുവനന്തപുരം സൈബര്‍ ക്രൈം പൊലീസ് കേസെടുത്തത്.

ഗാനരചയിതാവ് ജിപി കുഞ്ഞബ്ദുല്ല, ഗായകന്‍ ഡാനിഷ് മലപ്പുറം, റീല്‍സ് തയാറാക്കിയ സുബൈര്‍ പന്തല്ലൂര്‍, സിഎംഎസ് മീഡിയ എന്നിവരാണ് കേസിലെ പ്രതികള്‍. 

 മതവികാരം വ്രണപ്പെടുത്തല്‍, സമുദായങ്ങള്‍ തമ്മില്‍ വിദ്വേഷം വളര്‍ത്തല്‍ തുടങ്ങിയ വകുപ്പുകളാണു ചുമത്തിയത്. ഗാനം പ്രചരിപ്പിച്ചവര്‍ക്കെതിരെയും കേസെടുക്കും.

Advertisment