/sathyam/media/media_files/5UO43JOOWs9wJGpJQFw7.jpg)
ഒരു പുതിയ തുടക്കം എന്ന ​ഹാഷ് ടാഗോടെ തന്റെ വർക്കൗട്ട് വീഡിയോ ആണ് പാർവ്വതി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. മകൻ കാളിദാസ് ജയറാമും അമ്മയ്ക്ക് ഒപ്പമുണ്ട്. വർക്കൗട്ടിൽ കാളിദാസ് അമ്മയെ സഹായിക്കുന്നതും വീഡിയോയിൽ കാണാം. വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് രസകരമായ കമന്റുകളുമായി രം​ഗത്തെത്തിയത്.
ഫിറ്റ്നസ് ഉണ്ടാക്കി സിനിമിയലേക്ക് തിരിച്ചുവരാനുള്ള പ്ലാൻ ആണോ എന്നാണ് ചിലർ കമന്റിൽ ചോദിക്കുന്നത്. 'പുതിയ തുടക്കം', എന്ന ഹാഷ്ടാ​ഗ് ആണ് ഇതിന് കാരണം. പാർവതിയെ പ്രശംസിച്ചുള്ള കമന്റുകളും അമ്മയെ സഹായിക്കുന്ന കാളിദാസിനെ അഭിനന്ദിച്ചു കൊണ്ടും നിരവധി പേരാണ് രം​ഗത്തെത്തിയത്.
വിവാഹശേഷം പാർവതി സിനിമയിൽ നിന്നും പൂർണ്ണമായും ബൈ പറഞ്ഞിരുന്നു. മക്കളുടെയും ഭര്‍ത്താവിന്റെയും കാര്യങ്ങള്‍ നോക്കിയും നൃത്തവും വായനയുമെല്ലാമായി സന്തോഷകരമായ മറ്റൊരു ലോകത്താണ് പാര്‍വതി എന്ന ജയറാമിന്റെ അശ്വതിയിപ്പോൾ. ഇടയ്ക്ക് ചില ഫാഷൻ ഷോകളിലും മറ്റും പാർവതി ഭാ​ഗമായി. ഇവയുടെ എല്ലാം ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.
അതേസമയം, 'ഓസ്‍ലര്‍' എന്ന സിനിമയാണ് ജയറാമിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്നത്. 'അഞ്ചാം പാതിരാ'യ്‍ക്ക് ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം മികച്ചൊരു എന്റർടെയ്നർ ആയിരിക്കുമെന്ന് അപ്ഡേറ്റുകള്‍ വ്യക്തമാക്കിയിരുന്നു. മെഡിക്കൽ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന ഒരു ക്രൈം ത്രില്ലറാണ് 'അബ്രഹാം ഓസ്‍ലര്‍'. അർജുൻ അശോകൻ, ജഗദീഷ്, ദിലീഷ് പോത്തൻ, അനശ്വരരാജൻ, സെന്തിൽ കൃഷ്‍മ, അർജുൻ നന്ദകുമാർ, ആര്യ സലിം, അസീം ജമാൽ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. ഡോ. രൺധീർ കൃഷ്‍ണന്റേതാണ് തിരക്കഥ. തേനി ഈശ്വറാണ് ചിത്രത്തിന്റെ തിരക്കഥ.