തിരുവനന്തപുരം വിമാനത്താവളത്തിൽ ബോംബ് ഭീഷണി മുഴക്കിയ യാത്രക്കാരനെ അറസ്റ്റിൽ. ബാഗിൽ ബോംബുണ്ടെന്ന് പറഞ്ഞ് യാത്രക്കാരൻ ഭീഷണിമുഴക്കി. അന്വേഷണത്തിൽ ഒന്നും കണ്ടെത്താനായില്ല

വിമാനത്താവളത്തിലെ പരിശോധനയ്ക്കിടെ ബാഗിൽ ബോംബുണ്ടെന്ന് നൗഷാദ് ഉറക്കെവിളിച്ചുപറയുകയായിരുന്നു.

New Update
airport

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ ബോംബ് ഭീഷണി മുഴക്കിയ യാത്രക്കാരനെ അറസ്റ്റ്‌ ചെയ്‌തു. കഴക്കൂട്ടം ആറ്റിൻകുഴി സ്വദേശി നൗഷാദാണ് (52) പിടിയിലായത്. 

Advertisment

വിമാനത്താവളത്തിലെ പരിശോധനയ്ക്കിടെ ബാഗിൽ ബോംബുണ്ടെന്ന് നൗഷാദ് ഉറക്കെവിളിച്ചുപറയുകയായിരുന്നു. എന്നാൽ സിഐഎസ്എഫ് നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. നൗഷാദിനെ പിന്നീട് വലിയതുറ പൊലീസിന് കൈമാറി. ഇയാളുടെ യാത്രയും തടഞ്ഞു.


ചൊവ്വാഴ്ച രാത്രി തിരുവനന്തപുരത്തു നിന്ന്‌ ബഹ്‌റൈനിലേക്കുള്ള ഗൾഫ് എയർ വിമാനത്തിൽ പോകാനെത്തിയതായിരുന്നു ന‍ൗഷാദ്‌. ലഗേജുകൾ പരിശോധിക്കുന്നതിനിടെ ബാഗിൽ പൊട്ടുന്ന സാധനങ്ങൾ എന്തെങ്കിലും ഉണ്ടോ എന്ന് ഉദ്യോഗസ്ഥൻ ചോദിച്ചു. 


രണ്ടു ബോംബുകൾ ഉണ്ടെന്നായിരുന്നു ഇയാളുടെ മറുപടി. ഇതോടെ ജീവനക്കാരും യാത്രക്കാരും പരിഭ്രാന്തരായി. തുടർന്ന്‌ ഇയാളെ സിഐഎസ്എഫുകാർ തടഞ്ഞ് വച്ചു. 

ഡോഗ് സ്‌ക്വാഡ് പരിശോധിച്ചെങ്കിലും ബോംബ് കണ്ടത്താനായില്ല. ഗൾഫ് എയർ അധികൃതർ നൽകിയ പരാതിയിലാണ്‌ പ്രതിയെ അറസ്റ്റ്‌ ചെയ്‌തത്‌. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

Advertisment