/sathyam/media/media_files/2025/01/13/NAM1QCrnG7nNqbZuxPzW.jpg)
പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തിനായി ഒരുങ്ങി ശബരിമല. മകരവിളക്ക് ദിവസമായ നാളെ തീർഥാടകരുടെ മലകയറ്റത്തിനും പതിനെട്ടാംപടി കയറിയുള്ള ദർശനത്തിനും നിയന്ത്രണം ഏർപ്പെടുത്തി.
രാവിലെ പത്തിന് ശേഷം തീർഥാടകരെ പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് കടത്തിവിടില്ല. ഉച്ചപൂജ കഴിഞ്ഞു ഒരുമണിക്ക് നട അടച്ചാൽ വൈകിട്ട് തീരുവാഭരണം സന്നിധാനത്ത് എത്തി ദീപാരാധനയും മകരജ്യോതി ദർശനവും കഴിഞ്ഞശേഷം മാത്രമേ തീർഥാടകരെ പതിനെട്ടാം പടി കയറാൻ അനുവദിക്കൂ.
ഉച്ചയ്‌ക്ക് ശേഷം സോപാനത്തേക്കുള്ള പ്രവേശനത്തിനും കർശന നിയന്ത്രണം ഏർപ്പെടുത്തി.
തിരുവാഭരണ ഘോഷയാത്ര, തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന എന്നിവ നടക്കുന്നതിനാൽ ദേവസ്വം വിജിലൻസ് എസ്‌പി ഒപ്പിട്ട സ്‌പെഷ്യൽ പാസ് ഉള്ളവരെ മാത്രമേ തിരുമുറ്റത്തേക്ക് പ്രവേശിപ്പിക്കൂ.
ചൊവ്വ വൈകിട്ട് അഞ്ചിന് ശരംകുത്തിയിലെത്തുന്ന തിരുവാഭരണ ഘോഷയാത്രയെ സന്നിധാനത്തേക്കാനയിക്കും.
സന്നിധാനത്ത് തന്ത്രി കണ്ഠര് രാജീവര്, മേൽശാന്തി അരുൺകുമാർ നമ്പൂതിരി എന്നിവർചേർന്ന് തിരുവാഭരണം ഏറ്റുവാങ്ങി ദീപാരാധന നടത്തും. ഈ സമയത്ത് പൊന്നമ്പലമേട്ടിൽ മകരവിളിക്ക് തെളിക്കും.
19 വരെ മാത്രമേ തീർഥാടകർക്ക് ശബരിമലയിൽ ദർശനം ഉണ്ടാകൂ. 20ന് നട അടയ്‌ക്കുന്നതോടെ മകരവിളക്ക് തീർഥാടനത്തിന് സമാപനമാകും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us