New Update
/sathyam/media/media_files/2025/01/01/2WKtTJRg4mVCo4iDbXHs.jpg)
പത്തനംതിട്ട: പത്തനംതിട്ട കൂടല്‍ ഇഞ്ചപ്പാറയില്‍ 40 വയസുകാരിക്ക് വെട്ടേറ്റു. ഇഞ്ചപ്പാറ സ്വദേശി റിനിക്കാണ് വെട്ടേറ്റത്. ആണ്‍ സുഹൃത്താണ് മകന്റെ മുന്നില്‍ വച്ച് റിനിയെ ആക്രമിച്ചത്.
Advertisment
ഇന്ന് വൈകീട്ടാണ് സംഭവം നടന്നത്. ആണ്‍ സുഹൃത്തായ ബിനു റിനിയുടെ മകന്റെ മുന്നില്‍ വച്ചാണ് ക്രൂരമായ ആക്രമണം നടത്തിയത്.
ബിനു ഏറെക്കാലമായി റിനിയെ പുറകെ നടന്ന് ശല്യപ്പെടുത്തിയിരുന്നു എന്നാണ് പൊലീസ് നല്‍കുന്ന വിവരം. ബിനുവിനെതിരെ പരാതി പറയാന്‍ റിനി സ്റ്റേഷനിലേക്ക് ഇറങ്ങിയപ്പോഴായിരുന്നു ആക്രമണം.
കഴുത്തിന് ഗുരുതരമായി പരുക്കേറ്റ റിനിയെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കൂടല്‍ പൊലീസ് ബിനുവിനായി അന്വേഷണം ആരംഭിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us