കെട്ടിട ഉടമയുമായി കട ഒഴിയുന്ന കാര്യം സംബന്ധിച്ച തർക്കം, കടയ്ക്കുള്ളിൽ വ്യാപാരിയുടെ ആത്മഹത്യാ ഭീഷണി

New Update
Threat

പത്തനംതിട്ട: കടയ്ക്കുള്ളിൽ വ്യാപാരിയുടെ ആത്മഹത്യാ ഭീഷണി. പത്തനംതിട്ട കവിയൂർ ആഞ്ഞിലിത്താനതത്താണ് സംഭവം. സ്റ്റേഷനറി കട നടത്തുന്ന ഉത്തമനെന്നയാളാണ് കടയ്ക്കുള്ളിൽ കയറി പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി കട അടച്ച് ഇരിക്കുന്നത്.

Advertisment

ഫയർ ഫോഴ്സും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. കെട്ടിട ഉടമയുമായി കട ഒഴിയുന്ന കാര്യം സംബന്ധിച്ച തർക്കമാണ് ആത്മഹത്യാ ഭീഷണിക്ക് കാരണം.

Advertisment