പത്തനംതിട്ട: റാന്നിയിൽ കാണാതായ 10 വയസ്സുകാരിയെ കണ്ടെത്തി. ബന്ധുവിന്റെ വീട്ടിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. റാന്നി പഴവങ്ങാടി ചെറുവാഴക്കുന്നം തടത്തിൽ കാച്ചാണത്ത് വീട്ടിൽ ആഗ്നസ് ജോമോനെയാണ് ഇന്ന് രാവിലെ ഒൻപത് മണിയോടെ കാണാതായത്. സംഭവത്തിൽ റാന്നി പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
വീട്ടിൽ മുത്തശ്ശി റോസമ്മ മാത്യുവും അനുജത്തിയും മാത്രമാണ് ഉണ്ടായിരുന്നത്. മുത്തശ്ശി പാൽ കൊടുക്കാൻ അയൽ വീട്ടിലേക്ക് പോയപ്പോഴാണ് കുട്ടിയെ കാണാതായത്. വീടിൻ്റെ അടുക്കള വാതിൽ തുറന്നു കിടക്കുകയായിരുന്നു. എന്നാൽ കുട്ടി സുരക്ഷിതയാണെന്ന് പൊലീസ് അറിയിച്ചു.