ബിലീവേഴ്സ് ആശുപത്രിയിൽ പതിനൊന്നാമത് വാർഷികാഘോഷങ്ങൾ നടന്നു

New Update
believers hospital annual day

ബിലീവേഴ്സ് ആശുപത്രിയുടെ പതിനൊന്നാമത് വാർഷികാഘോഷങ്ങൾ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ അഭിവന്ദ്യ മോറോൻ മോർ ഡോ സാമുവൽ തിയോഫിലസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: ബിലീവേഴ്സ് മെഡിക്കൽ കോളേജ് ആശുപത്രിയുടെ പതിനൊന്നാമത് വാർഷിക ആഘോഷങ്ങൾ വിപുലമായ രീതിയിൽ നടന്നു. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ അഭിവന്ദ്യ മോറാൻ മോർ ഡോ സാമുവൽ തിയോഫിലസ് മെത്രാപ്പോലീത്ത വാർഷികാഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു.

Advertisment

ബിലീവേഴ്സ് ഈസ്റ്റേൺ സഭയുടെ സാമൂഹിക പ്രതിബദ്ധതയുടെ പ്രതീകമാണ് ബിലീവേഴ്സ് ആശുപത്രിയെന്നും ഇത്രയും കാലം ആരോഗ്യരംഗത്ത് വേറിട്ട പ്രവർത്തനങ്ങൾ നടത്തി ഉത്തമ മാതൃകകൾ സൃഷ്ടിച്ച ബിലീവേഴ്സ് ആശുപത്രി തുടർന്നും പുത്തൻ പ്രതീകങ്ങൾ സൃഷ്ടിക്കട്ടെയെന്നും ഉദ്ഘാടനപ്രഭാഷണത്തിൽ അഭിവന്ദ്യ മെത്രാപോലീത്ത സൂചിപ്പിച്ചു. 

കേരള ആരോഗ്യ സർവകലാശാല സെനറ്റ് അംഗവും ബിലീവേഴ്സ് ആശുപത്രി മാനേജറുമായ റവ. ഫാ. സിജോ പന്തപ്പള്ളിൽ അധ്യക്ഷനായിരുന്നു. ആശുപത്രി ഡയറക്ടറും സിഇഒയുമായ പ്രൊഫ. ഡോ. ജോർജ് ചാണ്ടി മറ്റീത്ര സ്വാഗതമാശംസിച്ചു.

അസോസ്സിയേറ്റ് ഡയറക്ടർ സണ്ണി കുരുവിള, റവ. ഫാ. തോമസ് വർഗീസ്, എച്ച് ആർ വിഭാഗം മേധാവി സുധാ മാത്യു എന്നിവർ സംസാരിച്ചു. ബിലീവേഴ്സ് ആശുപത്രിയിൽ പത്തു വർഷത്തെ സേവനം പൂർത്തിയാക്കിയ ജീവനക്കാരെ ചടങ്ങിൽവച്ച് ആദരിച്ചു. 

പേഷ്യൻ്റ് ഫസ്റ്റ് മൂവ്മെന്റിന്റെ ഭാഗമായി രോഗീ പരിചരണ മേഖലയിൽ ഏറ്റവും മികച്ച സന്നദ്ധസേവന പ്രവർത്തനങ്ങൾ നടത്തിയ ജീവനക്കാർക്കുള്ള പുരസ്കാര സമർപ്പണവും നടന്നു.

Advertisment