ആഗോള അയ്യപ്പ സംഗമം; ഓൺലൈനായി രജിസ്റ്റർ ചെയ്ത 4245 പേർ. പങ്കെടുത്തത് 623 പേർ മാത്രം. രണ്ടായിരത്തോളം പേർ പങ്കെടുത്തു എന്ന് ദേവസ്വം ബോർഡ്

ദേവസ്വം ബോർഡ് നേരിട്ട് ക്ഷണിച്ച 500ൽ അധികം പ്രതിനിധകളും പരിപാടിയുടെ ഭാഗമായി.

New Update
photos(328)

പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിൽ ഓൺലൈനായി രജിസ്റ്റർ ചെയ്ത 4245 പേരിൽ പരിപാടിക്കെത്തിയത് 623 പേർ മാത്രം. 

Advertisment

ദേവസ്വം ബോർഡ് നേരിട്ട് ക്ഷണിച്ച 500ൽ അധികം പ്രതിനിധകളും പരിപാടിയുടെ ഭാഗമായി. രണ്ടായിരത്തോളം പേർ പങ്കെടുത്തു എന്നാണ് ദേവസ്വം ബോർഡിന്റെ വിശദീകരണം.


മുഖ്യമന്ത്രി പിണറായി വിജയനാണ് ദീപം തെളിയിച്ച് സംഗമം ഉദ്ഘാടനം ചെയ്തത്. 


ശബരിമല വികസന മാസ്റ്റർ പ്ലാൻ, ശബരിമല കേന്ദ്രീകരിച്ചുള്ള ആധ്യാത്മിക ടൂറിസം, തീർഥാടകരുടെ തിരക്ക് നിയന്ത്രിക്കാനുള്ള നടപടികൾ തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടന്നു.

Advertisment