/sathyam/media/media_files/2025/10/01/photos417-2025-10-01-13-47-21.jpg)
പത്തനംതിട്ട: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ പ്രതികരണവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് ജി രാമന്‍ നായര്‍.
താന്‍ പ്രസിഡന്റ് ആയിരുന്ന കാലത്തല്ല വിജയ് മല്യ ശബരിമലയില്‍ സ്വര്‍ണം പൂശുന്നത്.
സിപിഎം പ്രതിനിധിയായിരുന്ന വി ജി കെ മേനോനായിരുന്നു അന്ന് പ്രസിഡന്റ്. താന്‍ 2004 ഡിസംബര്‍ മുതല്‍ 2007 ഫെബ്രുവരി വരെ മാത്രമാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്നതെന്ന് ജി രാമന്‍ നായര്‍ പറഞ്ഞു.
യുഡിഎഫ് ഭരണകാലത്താണ് ജി രാമൻ നായരെ ദേവസ്വം പ്രസിഡന്റാകുന്നത്.
വിജികെ മേനോന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്നപ്പോഴാണ് വിജയ് മല്യ ശബരിമലയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
തന്റെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴക്കുന്നതിനു പിന്നില്‍ മുന്‍ പ്രസിഡന്റ് എ പത്മകുമാറിന് മറ്റെന്തെങ്കിലും ഉദ്ദേശമുണ്ടായിരിക്കാം.
മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ ശബരിമലയുമായി ബന്ധപ്പെട്ട ചരിത്രം വിശദമായി പഠിക്കുന്നത് നല്ലതായിരിക്കും. അറിവില്ലായ്മ കൊണ്ടാണ് ഇത്തരത്തില്‍ പറയുന്നത്.