/sathyam/media/media_files/2025/03/14/gGSGGZM5Lt7osz2c1vBI.jpg)
പത്തനംതിട്ട: ശബരിമല സ്വർണപ്പാളി കാണാതായതിൽ പിണറായി വിജയൻ സർക്കാരുകളിലെ ദേവസ്വം മന്ത്രിമാരും അക്കാലയളവിലെ ദേവസ്വം പ്രസിഡന്റുമാരും ഉത്തരവാദികളാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കളവാണ് നടന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
ഇപ്പോഴത്തെ ദേവസ്വം പ്രസിഡന്റും ഉണ്ണി കൃഷ്ണൻ പോറ്റിയുടെ പക്കൽ പാളികൾ കൊടുത്തുവിട്ടു. കൊടുത്തയച്ചവർക്ക് കമ്മീഷൻ കിട്ടിക്കാണുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കൂടാതെ, 200 കോടിയുടെ ജിഎസ്ടി തട്ടിപ്പിൽ ധനമന്ത്രി മിണ്ടുന്നില്ലെന്നും ആകെ ചെയ്തത് വ്യാജ രജിസ്‌ട്രേഷൻ ക്യാൻസൽ ചെയ്യുക മാത്രമാണെന്നും സതീശൻ കുറ്റപ്പെടുത്തി.
വ്യാജ ജിഎസ്ടി രജിസ്‌ട്രേഷൻ തട്ടിപ്പ് നടന്നതായി സർക്കാർ സ്ഥിരീകരിച്ചിരുന്നു. വിഷയത്തിൽ ഏഴ് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തതായി മുഖ്യമന്ത്രി നിയമസഭയിൽ രേഖാമൂലം മറുപടി നൽകിയിരുന്നു. വ്യാജ ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റ് കൈമാറ്റം നടന്നതായി ധനമന്ത്രിയും വ്യക്തമാക്കി.