/sathyam/media/media_files/2025/10/07/photos541-2025-10-07-08-05-31.jpg)
പത്തനംതിട്ട: ശബരിമലയിലെ സ്വർണ്ണപാളി വിവാദത്തിൽ ഹൈക്കോടതി നിർദ്ദേശ പ്രകാരമുള്ള അന്വേഷണം ശനിയാഴ്ച്ച ആരംഭിക്കും.
നിർദേശിച്ച ഉദ്യോഗസ്ഥരുടെ സേവനം സംസ്ഥാന സർക്കാർ വിട്ടുനൽകണമെന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം.
ഇക്കാര്യത്തിൽ സർക്കാർ നിലപാട് വെള്ളിയാഴ്ച്ച അറിയിക്കാനാണ് കോടതി പറഞ്ഞിരിക്കുന്നത്.
സംസ്ഥാന സർക്കാരിന്‍റെ നിലപാട് അറിഞ്ഞതിന് ശേഷമായിരിക്കും യോഗം ചേർന്ന് അന്വേഷണ സംഘം തുടർ നടപടികൾ ആലോചിക്കുക.
നിലവിൽ ദേവസ്വം വിജിലൻസ് പകുതിയിൽ കൂടുതൽ അന്വേഷണം പൂർത്തിയാക്കിയിട്ടുണ്ട്.
ശബരിമല സ്വർണ്ണപ്പാളി വിഷയം ഇന്നും നിയമസഭയിൽ ആളിക്കത്തിക്കാൻ പ്രതിപക്ഷം. ഇന്നലത്തെ പോലെ ഇന്നും ചോദ്യോത്തര വേളയിൽ പ്രശ്നം ഉന്നയിക്കും.
സ്വർണ്ണം മോഷണം പോയെന്ന ഹൈക്കോടതി കണ്ടെത്തലിന്റ അടിസ്ഥാനത്തിൽ സർക്കാരിനെതിരെ കൂടുതൽ കടുപ്പിക്കാൻ ആണ് പ്രതിപക്ഷ നീക്കം.
ദേവസ്വം മന്ത്രിയുടെയും ബോർഡ് പ്രസിഡന്റിന്റെയും രാജി ആണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. അടിയന്തര പ്രമേയ നോട്ടീസ് നൽകിയാൽ ചർച്ച ആകാമെന്നായിരുന്നു ഇന്നലെ സർക്കാർ സ്വീകരിച്ച നിലപാട്.