/sathyam/media/media_files/2025/10/13/kalleli-oorali-mooppan-kavu-2025-10-13-15-32-07.jpg)
കോന്നി: പ്രത്യക്ഷദൈവങ്ങളായ നാഗ ദേവതകളെ ആരാധിച്ചും പ്രീതിപ്പെടുത്തിയും നാഗലോകത്തെ ഉണർത്തിച്ചും വർഷത്തിൽ ഒരിക്കൽ ഉള്ള കന്നിയിലെ ആയില്യം കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം) ഈ മാസം 16 ന് ആയില്യം പൂജ മഹോത്സവമായി കൊണ്ടാടും. നാഗ ദൈവങ്ങളുടെ അവതാര ജന്മദിനമാണ് കന്നിയിലെ ആയില്യം.
സത്യയുഗത്തില്‍ കദ്രുവിൽ ജനിച്ച ആയിരം നാഗങ്ങളിൽ അഷ്ടനാഗങ്ങളായ അനന്തൻ, വാസുകി, തക്ഷകൻ, കാർക്കോടകൻ, ശംഖപാലകൻ, ഗുളികൻ, പത്മൻ, മഹാപത്മൻ എന്നീ നാഗങ്ങൾക്ക് മഞ്ഞളാടിച്ചും പൂക്കുല സമർപ്പിച്ചു കരിക്കഭിഷേകം, പാലഭിഷേകം നടത്തിയും പ്രസാദിപ്പിച്ച് രാഹു കേതു ദോഷങ്ങളെ ശമിപ്പിക്കുവാൻ നാഗ പൂജകൾ നടത്തി കല്ലേലിക്കാവിലെ കാവലാളുകളായ നാഗരാജനും നാഗയക്ഷി അമ്മയ്ക്കും നൂറും പാലും സമർപ്പിക്കും.
ഒക്ടോബർ 16 ന് രാവിലെ 4.30 ന് 999 മല ഉണർത്തി കാവ് ഉണർത്തി താംബൂല സമർപ്പണം, ഭൂമി പൂജ, വൃക്ഷ സംരക്ഷണ പൂജ, ജല സംരക്ഷണ പൂജ, സമുദ്ര പൂജ, കരിക്ക് പടേനി, 8.30 ന് ഉപസ്വരൂപ പൂജ, വാനര ഊട്ട്, മീനൂട്ട്, 9 ന് പ്രഭാത വന്ദനം, ദീപ നമസ്കാരം, നിത്യ അന്നദാനം എന്നിവ നടക്കും.
രാവിലെ 10 ന് നാല് ചുറ്റി കടലിനെ വാഴ്ത്തി ഹരിനാരായണ പൂജ, 10.30 മുതൽ നാഗത്തറയിൽ ആയില്യം പൂജ, നാഗ പൂജ, നാഗപാട്ട് എന്നിവയും നടക്കും. ഉച്ചയ്ക്ക് ഉപസ്വരൂപ പൂജയും നിവേദ്യ ഊട്ടും നടക്കും. വൈകിട്ട് 6 ന് ദീപക്കാഴ്ച, സന്ധ്യാവന്ദനം, ദീപ നമസ്ക്കാരം എന്നിവയും നടക്കും എന്ന് കാവ് പ്രസിഡന്റ് അഡ്വ സി.വി ശാന്തകുമാർ അറിയിച്ചു.