ശബരിമല സ്വർണക്കൊള്ള ; പ്രത്യേക അന്വേഷണ സംഘം സന്നിധാനത്ത് പരിശോധന നടത്തുന്നു

2017 ന് ശേഷം കാണിക്കയായി ലഭിച്ച സ്വർണം, വെള്ളി ഉരുപ്പടികളുടെ കണക്കാണ് പ്രധാനമായും പരിശോധിക്കുന്നത്. 

New Update
pathanamthitta sabarimala

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘം സന്നിധാനത്തെത്തി പരിശോധന നടത്തുന്നു. എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് സന്നിധാനത്ത് എത്തി പരിശോധന നടത്തുന്നത്. 

Advertisment

എക്സിക്യൂട്ടീവ് ഓഫീസിലെ ഫയലുകളാണ് പരിശോധക്കുന്നത്. രണ്ട് ദിവസം മുമ്പും സമാനമായ രീതിയിൽ സന്നിധാനത്ത് എസ്ഐടി ടീം പരിശോധന നടത്തിയിരുന്നു. 


2017 ന് ശേഷം കാണിക്കയായി ലഭിച്ച സ്വർണം, വെള്ളി ഉരുപ്പടികളുടെ കണക്കാണ് പ്രധാനമായും പരിശോധിക്കുന്നത്. 


പ്രത്യേക അന്വേഷണ സംഘം ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്യുന്നതിനിടെയാണ് എസ്പി ശശിധരന്റെ നേതൃത്വത്തിൽ സന്നിധാനത്തും പരിശോധന നടത്തുന്നത്. 

Advertisment