ശബരിമലയിൽ ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണ്ണം പൂശിയ പാളികള്‍ സ്ഥാപിച്ചു. സ്‌ട്രോങ് റൂമിലെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ഇവ പുനസ്ഥാപിക്കാനായി എത്തിച്ചത്. തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു

ശബരിമലയിലെ സ്വര്‍ണപ്പാളി വിഷയം ഏറെ വിവാദമായതിനാല്‍ കോടതിയുടെ കര്‍ശന നിരീക്ഷണമുണ്ടായിരുന്നു. തന്ത്രിയും മേല്‍ശാന്തിയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തും സന്നിഹിതരായിരുന്നു.

New Update
dwarapalaka silpam

പത്തനംതിട്ട: തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണ്ണം പൂശിയ പാളികള്‍ നട തുറന്ന ശേഷം പുനഃസ്ഥാപിച്ചു. 

Advertisment

ചെന്നൈയില്‍ എത്തിച്ചു കേടുപാടുകള്‍ പരിഹരിച്ച ശേഷമാണ് സ്വര്‍ണം പൂശിയ പാളികള്‍ പുനഃസ്ഥാപിച്ചത്.


ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശില്പങ്ങളിലാണ് പാളികള്‍ സ്ഥാപിച്ചത്. ശ്രീകോവിലിന് മുന്നിലെത്തിച്ച് ആചാരപ്രകാരം ദ്വാരപാലകശില്പങ്ങളില്‍ സ്ഥാപിക്കുകയായിരുന്നു. 


ആദ്യം സ്വര്‍ണം പൂശിയ പീഠവും പിന്നാലെ പാളികളും ദ്വാരപാലകശില്പങ്ങളില്‍ സ്ഥാപിച്ചു. സ്‌ട്രോങ് റൂമിലെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ഇവ പുനസ്ഥാപിക്കാനായി എത്തിച്ചത്. 

ഒരുമണിക്കൂറിലേറെ സമയമെടുത്താണ് അറ്റകുറ്റപ്പണി കഴിഞ്ഞെത്തിച്ച സ്വര്‍ണപ്പാളികള്‍ വീണ്ടും സ്ഥാപിച്ചത്.


ശബരിമലയിലെ സ്വര്‍ണപ്പാളി വിഷയം ഏറെ വിവാദമായതിനാല്‍ കോടതിയുടെ കര്‍ശന നിരീക്ഷണമുണ്ടായിരുന്നു. തന്ത്രിയും മേല്‍ശാന്തിയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തും സന്നിഹിതരായിരുന്നു.


നാളെ തുലാമാസ പുലരിയില്‍ ഉഷഃപൂജയ്ക്കു ശേഷം മേല്‍ശാന്തി നറുക്കെടുപ്പ് നടക്കും.ശബരിമല മേല്‍ശാന്തി പട്ടികയില്‍ 13 പേരും മാളികപ്പുറം മേല്‍ശാന്തി പട്ടികയില്‍ 14 പേരുമാണ് ഉള്‍പ്പെട്ടിട്ടുള്ളത്. 

നാളെ മുതല്‍ 22 വരെ ദിവസവും ഉദയാസ്തമനപൂജ, കളഭാഭിഷേകം, പടിപൂജ എന്നിവ ഉണ്ടാകും. ചിത്തിര ആട്ടത്തിരുനാള്‍ പ്രമാണിച്ച് 21ന് വിശേഷാല്‍ പൂജകള്‍ ഉണ്ടാകും. 22ന് രാത്രി 10ന് നട അടയ്ക്കും.

തുലാമാസ പൂജയുടെ അവസാന ദിവസമായ ഒക്ടോബര്‍ 22ന് രാഷ്ട്രപതി ദൗപദി മുര്‍മു ശബരിമലയില്‍ ദര്‍ശനം നടത്തും.രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ സന്ദര്‍ശനത്തിനു മുന്നോടിയായി ഉന്നത പൊലീസ് സംഘം ശബരിമലയില്‍ സുരക്ഷാ പരിശോധന തുടങ്ങി. 

Advertisment