2026ല്‍ ഏപ്രില്‍ മാസത്തില്‍ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ യുഡിഎഫ് നൂറിലധികം സീറ്റുകളുമായി അധികാരത്തില്‍ വരും. ഭഗവാന്റെ സ്വര്‍ണം കക്കുന്ന സര്‍ക്കാരാണ് കേരത്തിലുള്ളത്. അധികാരത്തിലേറിയാൽ ആദ്യ മാസം തന്നെ ശബരിമല നാമജപ കേസുകള്‍ പിന്‍വലിക്കും

തനിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പറഞ്ഞ കടകംപള്ളിക്ക് പോറ്റിയെ അറിയില്ലെന്ന് പറയാനാകുമോയെന്നും സതീശന്‍ ചോദിച്ചു.

New Update
v d satheesan

പത്തനംതിട്ട: യുഡിഎഫ് അധികാരത്തില്‍ എത്തുമ്പോള്‍ ശബരിമല നാമജപ കേസുകള്‍ പിന്‍വലിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. 2026ല്‍ ഏപ്രില്‍ മാസത്തില്‍ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ യുഡിഎഫ് നൂറിലധികം സീറ്റുകളുമായി അധികാരത്തില്‍ വരും. 

Advertisment

ആദ്യത്തെ മാസം തന്നെ ഈ കേസുകള്‍ പിന്‍വലിക്കുമെന്ന് എല്ലാ നേതാക്കള്‍ക്കും വേണ്ടി താന്‍ വാക്കുനല്‍കുന്നുവെന്ന് സതീശന്‍ പറഞ്ഞു. പന്തളത്ത് യുഡിഎഫ് സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ സംഗമത്തിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഭഗവാന്റെ സ്വര്‍ണം കക്കുന്ന സര്‍ക്കാരാണ് കേരത്തിലുള്ളത്. അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ഉണ്ണികൃഷ്ണന്‍ പോറ്റിയും തമ്മില്‍ അടുത്ത ബന്ധമാണ് ഉള്ളത്. 


തനിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പറഞ്ഞ കടകംപള്ളിക്ക് പോറ്റിയെ അറിയില്ലെന്ന് പറയാനാകുമോയെന്നും സതീശന്‍ ചോദിച്ചു. ഭക്തരുടെ ഹൃദയത്തില്‍ മുറിവുണ്ടാക്കിയ സ്വര്‍ണക്കൊള്ളയാണ് നടത്തിയത്.

എല്ലാവരെയും ഞെട്ടിക്കുന്ന മോഷണത്തിന്റെ കഥ അറിഞ്ഞിട്ടും മൂടിവെക്കുകയായിരുന്നെന്നും ഹൈക്കോടതിയാണ് അത് പുറത്തുകൊണ്ടുവന്നതെന്നും സതീശന്‍ പറഞ്ഞുയ 1999 ല്‍ 30 കിലോ സ്വര്‍ണം ഉണ്ടായിരുന്നു എന്നാല്‍ ദേവസ്വം മാനുവല്‍ തെറ്റിച്ച് കൊണ്ട് ദേവസ്വം വകുപ്പിന്റെ അനുവാദത്തോടുകൂടിയാണ് ദ്വാരപാലക ശില്‍പങ്ങള്‍ ഉള്‍പ്പെടെ ഉണ്ണികൃഷ്ണന്‍ പോറ്റി സ്വര്‍ണം പൂശാന്‍ എന്ന വ്യാജേന കൊണ്ടുപോയതെന്നും സതീശന്‍ പറഞ്ഞു. 


കൂടാതെ കടകംപള്ളിയെ വിഡി സതീശന്‍ വെല്ലുവിളിച്ചു. ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയില്ലെന്ന് കടകംപള്ളി പറയട്ടെ, കള്ളന്മാര്‍ നടത്തിയ കളവ് ആരും അറിഞ്ഞില്ല എങ്കില്‍ അവര്‍ വീണ്ടും കക്കാന്‍ പോകും. ദേവസ്വം മന്ത്രിയും ബോര്‍ഡും അറിഞ്ഞാണ് എല്ലാം നടന്നതെന്നും അദ്ദേഹം പറഞ്ഞു.


ആരാണ് എല്ലാം അടിച്ചു മാറ്റിയത് എന്ന് മുഖ്യമന്ത്രിക്ക് അറിയാം. ഏറ്റുമാനൂരിലും കൊള്ള നടന്നു. കമഴ്ന്നു വീണാല്‍ കല്‍പ്പണവുമായി പോകുന്ന കൊള്ളക്കാരാണ് ഭരിക്കുന്നത്. 

കവര്‍ച്ച ചെയ്തതെല്ലാം അയ്യപ്പ സന്നിധിയില്‍ തിരിച്ചെത്തും വരെ സമരം ചെയ്യും. ഈ സര്‍ക്കാരിന്റെ അവസാന നാളുകളിലേക്കാണ് പോകുന്നതെന്നും സതീശന്‍ പറഞ്ഞു.

Advertisment