/sathyam/media/media_files/2025/10/19/k-muraleedharan-2025-10-19-00-14-15.png)
പത്തനംതിട്ട: പരിപാടി തുടങ്ങി ആറ് മണിക്കൂറിന് ശേഷം അവസാനം കെ മുരളീധരന്‍ കോണ്‍ഗ്രസിന്റെ വിശ്വാസ സംരക്ഷണ സംഗമത്തിന്റെ സമാപന ചടങ്ങില്‍ പങ്കെടുത്തു.
ഗുരുവായൂര്‍ പോയതിനാലാണ് വൈകിയതെന്ന് മുരളീധരന്‍ പറഞ്ഞു. ദേശീയ പാര്‍ട്ടിയായതുംകൊണ്ട് കോണ്‍ഗ്രസിനകത്ത് അഭിപ്രായമുള്ളതുകൊണ്ടും പാര്‍ട്ടിക്കകത്ത് അഭിപ്രായ വ്യത്യാസമുണ്ടാകും.
അതുവിചാരിച്ച് അടുത്ത തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് വിജയത്തെ ഒരുശതമാനം പോലും ബാധിക്കില്ലെന്ന് മുരളീധരന്‍ പറഞ്ഞു.
മന്ത്രി വാസവന്‍ രാജിവയ്ക്കണം. നിലവിലെ ദേവസ്വം ബോര്‍ഡ് പിരിച്ചുവിടണം. കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം വേണം. അതുവരെ സമരം തുടരുമെന്നും മുരളീധരന്‍ പറഞ്ഞു.
ഇപ്പോഴത്തെ അന്വേഷണത്തില്‍ തൃപ്തിയില്ല. അന്വേഷിക്കുന്നവരില്‍ വിശ്വാസക്കുറവ് ഉണ്ടായിട്ടല്ല. ഇവരൊക്കെ പിണറായിക്ക് കീഴിലുള്ള ഉദ്യോഗസ്ഥരാണ്.
സത്യസന്ധമായി റിപ്പോര്‍ട്ട് എഴുതിയതിന്റെ പേരില്‍ ഐപിഎസ് ഉദ്യോഗസ്ഥനായ യോഗേഷ് ഗുപ്തയ്ക്ക് കേന്ദ്രത്തില്‍ ഡെപ്യൂട്ടേഷന്‍ പോകാന്‍ പോലും അനുവാദം നല്‍കാത്തവരാണ് സര്‍ക്കാരെന്ന് മുരളീധരന്‍ കുറ്റപ്പെടുത്തി.
ഷാഫി പറമ്പിലിനെ മര്‍ദിച്ച സംഭവത്തില്‍ തെറ്റുപറ്റിയെന്ന് സമ്മതിച്ച ഉദ്യോഗസ്ഥനെ സിപിഐഎം നേതാക്കള്‍ പറയാന്‍ നിഘണ്ടുവില്‍ വാക്കുകളൊന്നും ബാക്കിയില്ല.
അതുകൊണ്ട് പിണറായി വിജയന് ഹിതകരമല്ലാത്ത അന്വേഷണ റിപ്പോര്‍ട്ടാണ് ഹൈക്കോടതിക്ക് നല്‍കുന്നതെങ്കില്‍ മറ്റൊരു കേസില്‍ ഉദ്യോഗസ്ഥരെ ശിക്ഷിക്കാനാണ് മുഖ്യമന്ത്രി നോക്കുക.
അതുകൊണ്ടാണ് ഈ ഉദ്യോഗസ്ഥര്‍ക്ക് നിഷ്പക്ഷമായി അന്വേഷിക്കാന്‍ ഇവിടെ സാഹചര്യമില്ലെന്ന് തങ്ങള്‍ പറയുന്നതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. സിബിഐയേയും പൂര്‍ണമായും വിശ്വാസമില്ല.
അതിനാലാണ് കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.