മന്ത്രി വീണാ ജോര്‍ജിനെ വിമര്‍ശിച്ച സിപിഎം നേതാവ് പി ജെ ജോണ്‍സണ്‍ പാര്‍ട്ടി വിട്ടു. കോണ്‍ഗ്രസില്‍ ചേര്‍ന്നു

കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞു വീണതുമായി ബന്ധപ്പെട്ട് ജോൺസൺ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ സാമൂഹികമാധ്യമങ്ങളിൽ വിമർശനം ഉന്നയിച്ചിരുന്നു. 

New Update
images (1280 x 960 px)(448)

പത്തനംതിട്ട: മന്ത്രി വീണാ ജോർജിനെ വിമർശിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടതിന് നടപടി നേരിട്ട സിപിഎം നേതാവ് പി ജെ ജോൺസൺ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. 

Advertisment

സിപിഎം നേതൃത്വവുമായി ഇടഞ്ഞു നിന്നിരുന്ന ജോൺസണെ, പത്തനംതിട്ട ഡിസിസി അധ്യക്ഷൻ സതീഷ് കൊച്ചുപറമ്പിലാണ് കോൺഗ്രസ് അംഗത്വം നൽകി പാർട്ടിയിലേക്ക് സ്വീകരിച്ചത്. ഡിസിസി ഓഫീസിൽ എത്തിയാണ് ജോൺസൺ അംഗത്വം സ്വീകരിച്ചത്. 

കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞു വീണതുമായി ബന്ധപ്പെട്ട് ജോൺസൺ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ സാമൂഹികമാധ്യമങ്ങളിൽ വിമർശനം ഉന്നയിച്ചിരുന്നു. 

മന്ത്രി പോയിട്ട് എം എൽ എ ആയിപ്പോലും ഇരിക്കാൻ വീണാജോർജിന് അർഹതയില്ലെന്നും കൂടുതൽ പറയിപ്പിക്കരുതെന്നുമായിരുന്നു വിമർശനം. ഇതേതുടർന്ന് ജോൺസണെ പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്തിരുന്നു.

ഇന്ത്യൻ രാഷ്ട്രീയത്തിലെ മഹത്തായ പാരമ്പര്യമുള്ള ഈ പ്രസ്ഥാനത്തിന്റെ അംഗത്വം സ്വീകരിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് പി ജെ ജോൺസൺ പ്രതികരിച്ചു. 

രാജ്യത്തിന്റെ മതേതര, ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും, ജനകീയ വിഷയങ്ങളിൽ സജീവമായി ഇടപെടാനും, കോൺഗ്രസ് പാർട്ടിയോടൊപ്പം ചേർന്ന് പ്രവർത്തിക്കാനും ഞാൻ പ്രതിജ്ഞാബദ്ധനാണ്' എന്ന് പി ജെ ജോൺസൺ ഫെയ്സ്ബുക്കിൽ കുറിച്ചു. 

Advertisment