New Update
/sathyam/media/media_files/2025/12/10/accident-2025-12-10-00-15-09.png)
പത്തനംതിട്ട: ചാലക്കയം– പമ്പ റോഡിൽ ചക്കുപാലം വളവിനുസമീപം കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം. രണ്ട് ബസുകളിലുമായി യാത്ര ചെയ്ത 57 തീർഥാടകർക്ക് പരുക്കേറ്റു.
Advertisment
ഗുരുതരമായി പരിക്കേറ്റ രണ്ട് കുട്ടികൾ ഉൾപ്പെടെ 13പേരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പമ്പയിൽ നിന്ന് ചെങ്ങന്നൂരിലേക്കും നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കും പോയ കെഎസ്ആർടിസി ബസുകളാണ് കൂട്ടിയിടിച്ചത്. ചൊവ്വ പകൽ 12.10നായിരുന്നു അപകടം.
പരിക്കുപറ്റിയവരെ പമ്പ ഗവ. ആശുപത്രിയിൽ എത്തിച്ച് പ്രഥമശുശ്രൂഷ നൽകി. ഗുരുതരപരിക്കേറ്റ 13പേരെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയശേഷം ബാക്കിയുള്ളവരെ പ്രഥമശുശ്രൂഷ നൽകി വിട്ടയച്ചു.
അഗ്നിരക്ഷാ സേനയും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തെ തുടർന്ന് ചാലക്കയം– പമ്പ റോഡിൽ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us