ആദ്യം തോറ്റെന്ന് പ്രഖ്യാപിച്ചു. റീ കൗണ്ടിംഗ് നടത്തിയപ്പോൾ 196 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ മികച്ച ജയം. സിപിഐ വിട്ട് കോൺ​ഗ്രസിൽ ചേർന്ന ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് മികച്ച ജയം

റീ കൗണ്ടിംഗിന് പിന്നാലെയാണ് ശ്രീനാദേവിയെ റിട്ടേണിംഗ് ഓഫീസർ വിജയിയായി പ്രഖ്യാപിച്ചത്. ഡിവിഷനിൽ മത്സരിച്ച സിപിഐ സ്ഥാനാർത്ഥി ശ്രീലത രമേശ് പരാജയപ്പെട്ടു.

New Update
sreenadevi-kunjamma

പത്തനംതിട്ട: സിപിഐ വിട്ട് കോൺ​ഗ്രസില്‍ ചേര്‍ന്ന് മത്സരിച്ച ശ്രീനാദേവി കുഞ്ഞമ്മ വിജയിച്ചു.

Advertisment

196 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പള്ളിക്കൽ ഡിവിഷനിലെ കോൺ​ഗ്രസി സ്ഥാനാർത്ഥിയായ ശ്രീനാദേവി കുഞ്ഞമ്മ ജയിച്ചത്. 

ആദ്യം തോറ്റുവമെന്ന് ഫലം വന്നെങ്കിലും പള്ളിക്കൽ ഡിവിഷനിൽ റീ കൗണ്ടിംഗ് നടത്തുകയായിരുന്നു.

റീ കൗണ്ടിംഗിന് പിന്നാലെയാണ് ശ്രീനാദേവിയെ റിട്ടേണിംഗ് ഓഫീസർ വിജയിയായി പ്രഖ്യാപിച്ചത്. ഡിവിഷനിൽ മത്സരിച്ച സിപിഐ സ്ഥാനാർത്ഥി ശ്രീലത രമേശ് പരാജയപ്പെട്ടു.

Advertisment