New Update
/sathyam/media/media_files/2025/12/26/img120-2025-12-26-00-25-47.png)
പത്തനംതിട്ട: അടൂര്‍ നഗരസഭയിലെ മേയര്‍ സ്ഥാനം പങ്കിടുന്നതിനെ ചൊല്ലിയുള്ള കോണ്‍ഗ്രസിലെ തര്‍ക്കത്തിന് പരിഹാരം. റീനാ സാമുവല്‍ ആദ്യ മൂന്നുവര്‍ഷം അടൂര്‍ നഗരസഭാ അധ്യക്ഷയാകും. പിന്നീട് അധ്യക്ഷപദം വിട്ടുനല്‍കും.
Advertisment
കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധു അടക്കമുള്ളവര്‍ നടത്തിയ ചര്‍ച്ചയിലൂടെയാണ് തര്‍ക്കം പരിഹരിച്ചത്. മേയര്‍ സ്ഥാനം ഒരുവര്‍ഷം കഴിഞ്ഞാല്‍ വിട്ടുനല്‍കണമെന്ന് പാര്‍ട്ടി അറിയിച്ചതോടെ റീന സാമുവേല്‍ രാജി ഭീഷണി മുഴക്കിയിരുന്നു.
പദവി വീതം വെക്കാനുള്ള തീരുമാനമാണ് റീനയെ ചൊടിപ്പിച്ചത്. താന്‍ സീനിയറാണെന്നും മേയര്‍ സ്ഥാനം വീതം വയ്ക്കില്ലെന്നും റീന വ്യക്തമാക്കിയിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us