/sathyam/media/media_files/2025/12/05/rahul-2025-12-05-12-08-08.jpg)
പത്തനംതിട്ട: പീഡന പരാതി നൽകുമെന്ന് പറഞ്ഞ അതിജീവിതക്ക് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ അയച്ച ഭീഷണി സന്ദേശങ്ങൾ പുറത്ത്.
പേടിപ്പിക്കാൻ നോക്കേണ്ട എന്ന് അറിയിച്ചു കൊണ്ട് അയച്ച സന്ദേശങ്ങളാണ് പുറത്ത് വന്നത്.
നാട്ടിൽ വന്നാൽ കുറെ ആളുകളുമായി വീട്ടിൽ വരുമെന്നും ഭീഷണിയുണ്ട്.
താൻ മാത്രം മോശമാകുന്ന പരിപാടി നടക്കില്ലെന്നും ഒരു മാസം മുൻപാണെങ്കിൽ അൽപ്പം എങ്കിലും മൈൻഡ് ചെയ്തേനെ എന്നുമാണ് രാഹുൽ സാമൂഹിക മാധ്യമമായ ടെലഗ്രാം വഴി അയച്ച ഭീഷണി സന്ദേശങ്ങളിൽ പറയുന്നത്.
തനിക്കെതിരെ നിന്നവർക്കും കുടുംബത്തിനും എതിരെ അതേ നാണയത്തിൽ തിരിച്ചുകൊടുക്കുമെന്ന ഭീഷണിയും മുഴക്കുന്നുണ്ട്.
തന്നെ ചതിച്ചതിന് നിയമ നടപടി സ്വീകരിക്കുമെന്ന അതിജീവിതയുടെ സന്ദേശത്തിന് മറുപടിയായാണ് ഭീഷണി സന്ദേശം
"മനുഷ്യൻ്റെ ക്ഷമക്ക് ഒരു ലിമിറ്റ് ഉണ്ട്. പേടിപ്പിക്കാൻ നീയെന്നല്ല ലോകത്ത് ഒരു മനുഷ്യനും നോക്കേണ്ട.
കുറ്റസമ്മതം നടത്താൻ ആണ് തിരുമാനം.അങ്ങനെ ഞാൻ മാത്രം മോശം ആകുന്ന പരിപാടി നടക്കില്ല. ഞാൻ എല്ലാത്തിന്റെയും എക്സ്ട്രീം കഴിഞ്ഞുനിൽക്കുകയാണ്
ഒരുമാസം മുന്നേ ആയിരുന്നു ഇതൊക്കെ എങ്കിൽ ഞാൻ മൈൻഡ് ചെയ്യുമായിരുന്നു.ഇമേജ് തിരിച്ചു പിടിക്കൽ ഒന്നുമല്ല മോളെ.
അതൊക്കെ നിന്റെ തോന്നൽ ആണ്.ഇനി ഞാൻ ഒന്നും സറണ്ടർ ചെയ്യില്ല എന്ന തീരുമാനമുണ്ട്.
നീ എന്ത് ചെയ്താലും അതിന്റെ ബാക്കി ഞാൻ ചെയ്യും.നീ ചെയ്യുന്നത് ഞാൻ താങ്ങും, ബട്ട് നീ താങ്ങില്ല " രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ എ ഭീഷണി മുഴക്കി.
കൂടുതൽ ഭീഷണിയുമായി വന്നാൽ എന്തു ചെയ്യുമെന്ന് കാണിച്ചു തരാമെന്നും രാഹുൽ വെല്ലുവിളിക്കുന്നുണ്ട്. കേസ് കോടതിയിൽ വരുമ്പോൾ എന്ത് സംഭവിക്കുമെന്ന് അറിയാമല്ലോ എന്ന ഭീഷണിയും സന്ദേശത്തിലുണ്ട്.
"നാട്ടിൽ വന്നാൽ കുറെ ആളുകളുമായി ഞാൻ നിന്റെ വീട്ടിൽ വരും. ദാറ്റ്സ് ആൾ .അല്ലാതെ ഇങ്ങോട്ടുള്ള ഭീഷണി വേണ്ട. എന്ത് പറഞ്ഞാലും എനിക്ക് ഒന്നും നഷ്ടപ്പെടാനില്ല.
ആകെ , ഇപ്പോ ഇല്ലാത്തതും നീ ഇപ്പോ എക്സ്ട്രാ ചെയ്യും എന്ന് പറയുന്നതും കേസ് കൊടുക്കൽ ആണ്.ഈ കേസ് കോർട്ടിൽ വരുമ്പോ ഉള്ള അവസ്ഥ നിനക്ക് അറിയാമല്ലോ?
അതിൽ പ്രത്യേകിച്ച് ഒന്നുമില്ല .അപ്പോ നീ അതൊക്കെ കഴിഞ്ഞിട്ട് വാ,എന്നിട്ട് നീ നന്നായി ജീവിക്കണേ.ആരെയാ പേടിപ്പിക്കുന്നേ എല്ലാം തീർന്ന് നിൽക്കുന്ന ഒരാളെ നീ പേടിപ്പിക്കുന്നോ? നീ പ്രസ്മീറ്റ് നടത്ത്
നമുക്ക് കാണാം " രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ വെല്ലുവിളിച്ചു.
ലൈംഗിക പീഡന പരാതിയിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ MLA നൽകിയ ജാമ്യ അപേക്ഷ ഇന്ന് തിരുവല്ല മജിസ്ട്രേറ്റ് കോടതി പരിഗണിക്കുന്നുണ്ട്.
യുവതി വിവാഹിതയാണെന്ന് അറിയാതെ സൗഹൃദത്തിൽ ആയെന്നാണ് രാഹുലിൻ്റെ ജാമ്യഹർജിയിലെ പ്രധാന വാദം. ഉഭയസമ്മത പ്രകാരമാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത്.
തിരുവല്ലയിൽ ഹോട്ടൽ മുറി ബുക്ക് ചെയ്തത് യുവതിയാണെന്നും ഹർജിയിൽ പ്രതിഭാഗം വാദിക്കുന്നുണ്ട്.
സമാനമായ മറ്റൊരു കേസിൽ അറസ്റ്റ് തടഞ്ഞ കോടതി ഉത്തരവ് നിലനിൽക്കുമ്പോൾ വീണ്ടും മറ്റൊരു പരാതിയിലൂടെ അറസ്റ്റ് ചെയ്തതിന് പിന്നിൽ രാഷ്ട്രീയ താൽപര്യങ്ങൾ ഉണ്ടെന്നാണ് രാഹുലിന്റെ അഭിഭാഷകരുടെ വാദം.
മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചാൽ സെഷൻസ് കോടതിയെ സമീപിക്കും. 14 ദിവസത്തെ റിമാൻഡിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ നിലവിൽ മാവേലിക്കര സ്പെഷ്യൽ സബ് ജയിലിലാണ്.
രാഹുലിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനുള്ള കസ്റ്റഡി അപേക്ഷ അന്വേഷണസംഘം ഇന്ന് കോടതിയിൽ നൽകിയേക്കും.
ഇന്നലെ രാത്രി അന്വേഷണസംഘം തിരുവല്ലയിലെ ഹോട്ടലിലെത്തി പ തെളിവ് ശേഖരിച്ചു. രാഹുലിന്റെ അടുത്ത സുഹൃത്ത് ഫെനി നൈനാനെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us