/sathyam/media/media_files/Bh24UTkNIrd2Zjr1vaoT.jpg)
പത്തനംതിട്ട: ബലാത്സംഗ കേസിൽ റിമാൻഡിലുള്ള രാഹുൽ മാങ്കൂട്ടത്തിലിൻറെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും. തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത്.
ഇന്ന് രാഹുലിനെ കോടതിയിൽ ഹാജരാക്കാൻ മജിസ്ട്രേറ്റ് ഉത്തരവിട്ടിരുന്നു. ഏഴ് ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് എസ്ഐടി അന്വേഷണ സംഘം ആവശ്യപ്പെട്ടിരിക്കുന്നത്.
കസ്റ്റഡിയിൽ കിട്ടിയാൽ ബലാത്സംഗം നടന്ന തിരുവല്ലയിലെ ഹോട്ടലിൽ എത്തിച്ച് രാഹുലിനെ തെളിവെടുക്കും. ഇന്നലെ കേസ് പരിഗണിച്ചപ്പോൾ പ്രതിഭാഗം ജാമ്യാപേക്ഷ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, പൊലീസ് റിപ്പോർട്ട് കിട്ടിയശേഷം ജാമ്യാപേക്ഷ പരിഗണിക്കാമെന്നായിരുന്നു കോടതിയുടെ മറുപടി. കസ്റ്റഡി അപേക്ഷയിൽ അന്തിമ തീരുമാനമായതിനുശേഷമായിരിക്കും ഇനി പ്രതിഭാഗം ജാമ്യാപേക്ഷയിൽ വാദം തുടരുക.
മജിസ്ട്രേറ്റ് കോടതി രാഹുലിന് ജാമ്യം കൊടുക്കാനുള്ള സാധ്യത കുറവാണ്. മാവേലിക്കര സബ്ബ് ജയിലിലുള്ള രാഹുലിനെ വൈദ്യപരിശോധന നടത്തിയശേഷം രാവിലെ 11 മണിയോടെ കോടതിയിൽ എത്തിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us