/sathyam/media/media_files/2025/10/02/g-sukumaran-nair-2-2025-10-02-20-21-59.jpg)
പത്തനംതിട്ട: ശബരിമലയിൽ ആചാരവും അനുഷ്ഠാനവും എല്ലാം പഴയത് പോലെ നടക്കണമെന്ന് ജി സുകുമാരൻ നായർ.
ശബരിമല യുവതി പ്രവേശം നടത്താൻ ഈ സർക്കാർ ശ്രമിച്ചെന്നും എന്നാൽ അതിനെ എൻഎസ്എസ് എതിർത്തു.
അന്ന് വോട്ട് കിട്ടാൻ ബിജെപിയും കോൺഗ്രസ്സും കൂടെ കൂടി. പിന്നീട് അവർ അതുപേക്ഷിച്ചുപോയി, എൻഎസ്എസ് കേസുമായി മുന്നോട്ടുപോയി.
ഒടുവിൽ തെറ്റ് ചെയ്ത സർക്കാർ അത് തിരുത്തി.
സർക്കാർ എൻഎസ്എസിന് ഉറപ്പുനൽകി. കൂടെ ശബരിമല വികസനവും സർക്കാർ ഉറപ്പുനൽകി എന്നും സുകുമാരൻ നായർ പറഞ്ഞു.
തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റിലും ജി സുകുമാരൻ നായർ പ്രതികരിച്ചു. തെറ്റുചെയ്തത് ആരായാലും കർശന ശിക്ഷ കൊടുക്കണം.
അന്വേഷണം ശരിയായി തന്നെ പോകുന്നുണ്ട്. തന്ത്രി ആയാലും മന്ത്രി ആയാലും ശിക്ഷ കൊടുക്കണം. തന്ത്രി ദൈവത്തിന് തുല്യനല്ല.
ഈ തന്ത്രിയുടെ സഹോദരൻ മുൻപ് വേറെ ഒരു കേസിൽ പെട്ടില്ലേ? അയ്യപ്പനെ തൊട്ടാൽ അവന്‍റെയൊക്കെ കുടുംബം വെളുപ്പിച്ചുട്ടുണ്ട്.
ദൈവം വെറുതെ വിടില്ല എന്ന് സുകുമാരൻ നായർ പറഞ്ഞു. ബിജെപി ശബരിമലക്ക് വേണ്ടി എന്ത് ചെയ്തു എന്ന ചോദ്യവും എൻഎസ്എസ് ജനറല്‍ സെക്രട്ടറി ചോദിച്ചു.
10 വർഷം കഴിഞ്ഞില്ലേ, കേന്ദ്രം ഭരിച്ചിട്ടെന്ത് ചെയ്തു? വിമാനത്താവളം, റെയിൽവേ എല്ലാം എവിടെ ? അവരുടെയൊക്കെ വീട്ടിലേക്കാണ് ട്രെയിൻ ഓടുന്നത്.
ഏറ്റവും പ്രധാന ക്ഷേത്രമാണ് ശബരിമല. അവിടെ എന്തെങ്കിലും ചെയ്യാൻ ബിജെപിക്ക് കഴിഞ്ഞോ? എന്നും സുകുാരൻ നായർ ചോദിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us