മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ ജാമ്യാപേക്ഷയുമായി സെഷൻസ് കോടതിയെ സമീപിച്ചു. ഹർജി കോടതി നാളെ പരിഗണിക്കും

അതിജീവിതയുമായുണ്ടായിരുന്നത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നുവെന്നും തന്നെ കേസിൽ മനഃപൂർവ്വം കുടുക്കിയതാണെന്നുമാണ് രാഹുൽ ജാമ്യാപേക്ഷയിൽ വാദിക്കുന്നത്. 

New Update
rahul mankootathil

പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗക്കേസിൽ റിമാൻഡിൽ കഴിയുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ജാമ്യാപേക്ഷയുമായി പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചു.

Advertisment

നേരത്തെ തിരുവല്ല മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് എംഎൽഎ സെഷൻസ് കോടതിയിൽ അപേക്ഷ നൽകിയത്. ഹർജി കോടതി നാളെ പരിഗണിക്കും.


അതിജീവിതയുമായുണ്ടായിരുന്നത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നുവെന്നും തന്നെ കേസിൽ മനഃപൂർവ്വം കുടുക്കിയതാണെന്നുമാണ് രാഹുൽ ജാമ്യാപേക്ഷയിൽ വാദിക്കുന്നത്. 


എന്നാൽ, പ്രതിക്കെതിരെ ബലാത്സംഗക്കുറ്റം നിലനിൽക്കുന്നതിനാവശ്യമായ പ്രാഥമിക തെളിവുകളുണ്ടെന്ന് മജിസ്‌ട്രേറ്റ് കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.

കൂടാതെ, പ്രതി ഒരു ജനപ്രതിനിധിയാണെന്നും പുറത്തിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷൻ വാദം മജിസ്‌ട്രേറ്റ് കോടതി ശരിവെച്ചിരുന്നു.


ബലാത്സംഗം, നിർബന്ധിത ഗർഭച്ഛിദ്രം, സാമ്പത്തിക ചൂഷണം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ അതീവ ഗുരുതരമായ ആരോപണങ്ങളാണ് പത്തനംതിട്ട സ്വദേശിയായ യുവതി എംഎൽഎയ്‌ക്കെതിരെ ഉന്നയിച്ചിരിക്കുന്നത്. നിലവിൽ രണ്ട് ബലാത്സംഗക്കേസുകൾ കൂടി രാഹുലിനെതിരെ നിലവിലുണ്ട്.


ഇതിൽ മുൻകൂർ ജാമ്യവും ഇടക്കാല സംരക്ഷണവും നിലനിൽക്കെയാണ് മൂന്നാമത്തെ പരാതിയിൽ ക്രൈംബ്രാഞ്ച് എംഎൽഎയെ അറസ്റ്റ് ചെയ്തത്. നിലവിൽ മാവേലിക്കര സബ് ജയിലിൽ റിമാൻഡിൽ കഴിയുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ.

Advertisment