/sathyam/media/media_files/2025/10/02/unnikrishnan-2025-10-02-10-56-22.jpg)
പത്തനംതിട്ട: ശബരിമലയിലെ സ്‌പോൺസർഷിപ്പ് ഇടപാടുകളിൽ വൻക്രമക്കേട് കണ്ടെത്തിയെന്ന് ഇഡി.
ദേവസ്വം ബോർഡ് ആസ്ഥാനത്തുനിന്ന് നിർണായക രേഖകൾ പിടിച്ചെടുത്തു.
തട്ടിപ്പിന് ഉണ്ണിക്കൃഷ്ണൻ പോറ്റിക്കൊപ്പം ദേവസ്വം ബോർഡ് ഉദ്യോഗസ്ഥറും കൂട്ടുനിന്നുവെന്നാണ് ഇഡിയുടെ കണ്ടെത്തൽ.
സ്വർണക്കവർച്ചയിലൂടെ ഉണ്ണിക്കൃഷ്ണൻ പോറ്റി വൻതോതിൽ സ്വത്ത് സമ്പാദനം നടത്തിയെന്നും ഇഡിയുടെ കണ്ടെത്തലുണ്ട്.
പോറ്റി വാങ്ങിക്കൂട്ടിയ ആസ്തി സംബന്ധിച്ച രേഖകൾ വീട്ടിൽ നിന്നും ലഭിച്ചു. സ്മാർട്ട് ക്രിയേഷൻസിന്റെയും ഗോവർദ്ധന്റെയും ഇടപാടുകളിലും ദുരൂഹതയുണ്ട്.
പ്രതികൾ തട്ടിപ്പിലൂടെ സമ്പാദിച്ച സ്വത്തുക്കൾ ഉടൻ കണ്ടുകെട്ടാനാണ് ഇഡി നീക്കം.
35 പേരാണ് ഇഡി അന്വേഷണ പരിധിയിലുള്ളത്. എട്ട് സ്ഥാപനങ്ങളും ഇഡി റഡാറിലുണ്ട്.
പിടിച്ചെടുത്ത രേഖകൾ പരിശോധിച്ച ശേഷം ചോദ്യം ചെയ്യലിലേക്ക് കടക്കാനാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ തീരുമാനം.
കഴിഞ്ഞ ദിവസമാണ് 'ഓപറേഷൻ ഷാഡോ' എന്ന പേരിൽ ഇഡി റെയ്ഡ് നടത്തിയത്. പരിശോധനയിൽ നിർണായക രേഖകൾ പിടിച്ചെടുത്തതായി ഇഡി വ്യക്തമാക്കിയിരുന്നു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us