/sathyam/media/media_files/2026/02/28/img141-2026-02-28-00-05-59.png)
ചെങ്ങന്നൂർ: പ്രതിപക്ഷനേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗയാത്രയിൽ കോൺഗ്രസുകാരുടെ കൂട്ടയടി. വ്യാഴാഴ്‌ച ചെങ്ങന്നൂരിലെ സ്വീകരണകേന്ദ്രത്തിലാണ് ഡിസിസി സെക്രട്ടറിയടക്കം നേതാക്കളും പ്രവർത്തകരും നടുറോഡിൽ തമ്മിൽത്തല്ലിയത്.
രാത്രി എട്ടോടെ എം സി റോഡിൽ ബഥേൽ ജങ്‌ഷനിൽനിന്ന് ജാഥാക്യാപ്‌റ്റനെ സ്വീകരിക്കുന്നതിനിടെയാണ് തമ്മിലടി. ഡിസിസി സെക്രട്ടറി ബിപിൻ മാമ്മന്റെ നേതൃത്വത്തിൽ പ്രവർത്തകരും സേവാദൾ വളന്റിയർമാരും തമ്മിലായിരുന്നു അടിപിടി.
സതീശൻ പക്ഷക്കാരനാണ് ബിപിൻ മാമ്മൻ. സതീശന്റെ വാഹനത്തിൽ കയറാൻ ശ്രമിച്ച ബിപിനെ സേവാദളുകാരും ചില പ്രാദേശിക കോൺഗ്രസ് പ്രവർത്തകരും പിടിച്ചുമാറ്റി.
ഇതോടെ ബിപിനും സംഘവും സേവാദൾ വളന്റിയർമാരെ കൈയേറ്റംചെയ്‌തു. ഒരു വളന്റിയറെ കഴുത്തിന് കുത്തിപ്പിടിച്ച് മർദിച്ചു. കൺമുന്നിലുണ്ടായ സംഘർഷം നേതാക്കൾക്കും നിയന്ത്രിക്കാനായില്ല.
കോൺഗ്രസുകാരനായ ജനപ്രതിനിധി ഇതിന്റെ വീഡിയോദൃശ്യം പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതും പ്രശ്‌നമായിട്ടുണ്ട്. ജില്ലയിലുടനീളം ഗ്രൂപ്പ് പോര് സ്വീകരണകേന്ദ്രങ്ങളിലേക്കും പടർന്നു.
വടക്കുഭാഗത്തെ സ്വീകരണങ്ങളിൽ കെ സി വേണുഗോപാൽ പക്ഷം പിടിമുറുക്കിയപ്പോൾ തെക്കുഭാഗത്ത് രമേശ് ചെന്നിത്തല ഗ്രൂപ്പിനായി നിയന്ത്രണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us