കാർ നിയന്ത്രണം തെറ്റി ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് അപകടം. പത്തനംതിട്ട കൂടൽ ഇഞ്ചപ്പാറയിലാണ് ഈ അപകടം ഉണ്ടായത്. അപകടത്തിൽ രണ്ട് പേർക്ക് മരണം സംഭവിച്ചു.
തമിഴ്നാട് മാർത്താണ്ഡം സ്വദേശികളായ ബിപിനും വാസന്തിയുമാണ് അപകടത്തിൽ മരിച്ചത്. കാറിൽ ഉണ്ടായിരുന്ന മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്