ശസ്ത്രക്രിയ നടത്താനായി 12,000 രൂപ കൈക്കൂലി ചോദിച്ച അടുർ ജനറൽ ആശുപത്രി അസിസ്റ്റന്റ് സർജന് സസ്പെൻഷൻ

New Update
adur

പത്തനംതിട്ട: ശസ്ത്രക്രിയ നടത്താനായി 12,000 രൂപ കൈക്കൂലി ആവശ്യപ്പെട്ട അടുർ ജനറൽ ആശുപത്രി അസിസ്റ്റന്റ് സർജന് സസ്പെൻഷൻ. ഡോ. എസ് വിനീതിനെയാണ് ആരോ​ഗ്യവകുപ്പ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. കൈക്കൂലി ചോദിക്കുന്ന ശബ്ദരേഖയുൾപ്പെടെ പരിശോധിച്ച ശേഷമാണ് നടപടി.

Advertisment

അടുർ സ്വദേശിനി ദിവ്യാം​ഗയായ വീട്ടമ്മയോടാണ് ഡോക്ടർ കൈക്കൂലി ആവശ്യപ്പെട്ടത്. ശരീരത്തിലെ ചെറിയ മുഴ നീക്കം ചെയ്യാൻ 12,000 രൂപയാണ് ഇയാൾ ചോദിച്ചത്. പരാതിക്കാരിയുടെ സഹോദരിയെയാണ് ചികിത്സയ്‌ക്കായി കൊണ്ടുവന്നത്.

സ്വകാര്യ പ്രാക്ടീസ് ചെയ്യുന്ന സ്ഥലത്തേക്ക് പണവുമായി വരാൻ ഡോക്ടർ ഇവരോട് നിർദേശിക്കുകയായിരുന്നു. കൈക്കൂലി ചോദിക്കുന്ന ശബ്ദരേഖ പുറത്തുവന്നതോടെ ആശുപത്രിയിൽ പ്രതിഷേധം കനത്തു.

 

Advertisment