പത്തനംതിട്ടയിൽ നിന്ന് കാണാതായ 15 വയസുകാരനെ കണ്ടെത്തി. അഴൂരിരിൽ താമസിക്കുന്ന കോട്ടയം സ്വദേശികളുടെ മകൻ നോയൽ ആന്റണിയെയാണ് കോട്ടയം കാഞ്ഞിരപ്പള്ളിയിൽ നിന്ന് കണ്ടെത്തിയത്. അമ്മയുടെ കുടുംബ വീട്ടിൽ കുട്ടി എത്തുകയായിരുന്നു.
കഴിഞ്ഞ ദിവസം സഹോദരിയുമായി വഴക്കുണ്ടാക്കി വീട് വിട്ടിറങ്ങിയതായിരുന്നു. പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് 15 കാരനെ കണ്ടെത്തിയത്. ഇന്നലെ രാവിലെ മുതലാണ് കുട്ടിയെ കാണാതായത്.