പത്തനംതിട്ട ഹണി ട്രാപ്പ് കേസ്: പ്രതി രശ്മിയുടെ ഫോണിലുള്ളത് 5 വീഡിയോ ക്ലിപ്പുകള്‍, യുവാവിന്റെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തും

New Update
PATHANAMTHITTA

പത്തനംതിട്ട: പത്തനംതിട്ട ഹണി ട്രാപ്പ് കേസില്‍ പ്രതി രശ്മിയുടെ ഫോണില്‍ ഉള്ളത് 5 വീഡിയോ ക്ലിപ്പുകളെന്ന് പൊലീസ്. രശ്മിയും ആലപ്പുഴ സ്വദേശിയായ യുവാവും വിവസ്ത്രരായി നില്‍ക്കുന്നത് ദൃശ്യങ്ങളിലുണ്ട്.

Advertisment

യുവാവിന്റെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തും. പരാതിക്കാരനായ റാന്നി സ്വദേശി ജയേഷിന്റെയും രശ്മിയുടെയും വിവാഹ നടത്തിപ്പില്‍ ഇടപെട്ട ആളാണെന്നും പൊലീസ് കണ്ടെത്തി.

പ്രതികളെ കസ്റ്റഡിയില്‍ കിട്ടാന്‍ പോലീസ് നാളെ അപേക്ഷ സമര്‍പ്പിക്കും. പരാതിക്കാരില്‍ റാന്നി സ്വദേശി 30കാരന്‍ ജയേഷിന്റെയും രശ്മിയുടെയും വിവാഹ നടത്തിപ്പില്‍ ഇടപെട്ട ആള്‍ ജയേഷിന്റെ ഫോണില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കണ്ടെത്താന്‍ സൈബര്‍ സെലിന്റെ സഹായം തേടും.

യുവാക്കളെ ഹണിട്രാപ്പില്‍ കുടുക്കി വീട്ടിലെത്തിച്ച് മര്‍ദിക്കുകയും പീഡിപ്പിക്കുകയും ചെയ്ത കേസിലാണ് യുവദമ്പതികള്‍ അറസ്റ്റിലായത്. യുവാക്കളെ ക്രൂരമര്‍ദനത്തിനാണ് ഇരുവരും ഇടയാക്കിയത്.

Advertisment