പത്തനംതിട്ടയിൽ വിദ്യാർത്ഥി എസ്എസ്എൽസി പരീക്ഷ എഴുതാനെത്തിയത് മദ്യലഹരിയിൽ; ബാഗിൽ കുപ്പിയും പതിനായിരം രൂപയും

New Update
exam-hall-2025-03-39e3757182ef8ecf381753068971f820
പത്തനംതിട്ട: എസ്എസ്എല്‍സി പരീക്ഷയെഴുതാന്‍ വിദ്യാര്‍ത്ഥി എത്തിയത് മദ്യലഹരിയില്‍. കോഴഞ്ചേരി നഗരത്തിലെ സ്‌കൂളിലാണ് സംഭവം. പരീക്ഷാഹാളില്‍ ഇരുന്ന കുട്ടിയുടെ പെരുമാറ്റത്തിലെ അസ്വാഭാവികത കണ്ട് അധ്യാപകൻ പരിശോധന നടത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

അധ്യാപകര്‍ കുട്ടിയുടെ ബാഗ് പരിശോധിച്ചപ്പോള്‍ മദ്യക്കുപ്പിയും പതിനായിരത്തോളം രൂപയും കണ്ടെത്തി. പരീക്ഷയ്ക്കുശേഷം ആഘോഷം നടത്താന്‍ ശേഖരിച്ച പണമാണെന്ന് പൊലീസ് പറഞ്ഞു. ക്ലാസിനു പുറത്തിറക്കിയ വിദ്യാര്‍ത്ഥിയുടെ വീട്ടുകാരെ സ്‌കൂള്‍ അധികൃതര്‍ വിവരം അറിയിച്ചു. കുട്ടി പരീക്ഷ എഴുതിയില്ല.

Advertisment