/sathyam/media/media_files/2025/11/06/virtual-arrest-2025-11-06-14-38-09.jpg)
ഡിജിറ്റൽ അറസ്റ്റിലൂടെ വീട്ടമ്മയുടെ പണം തട്ടാനുള്ള ശ്രമം ബാങ്ക് ഉദ്യോഗസ്ഥരുടെ ഇടപെടലിലൂടെ വിഫലമായി. പത്തനംതിട്ട തിരുവല്ല സ്വദേശിയായ 68കാരിയെ രണ്ട് ദിവസമാണ് തട്ടിപ്പ് സംഘം വേർച്വൽ അറസ്റ്റിൽ വെച്ചിരുന്നത്. ഭയത്തിലായ വയോധികയായ വീട്ടമ്മ ബാങ്കിലെത്തി തട്ടിപ്പുകാർക്ക് പണം നൽകാനായി പണം പിൻവലിച്ചതോടെ ബാങ്ക് അധികൃതർ ഇടപെടുകയായിരുന്നു.
ഞായറാഴ്ച ഉച്ചയ്ക്കാണ് വീട്ടമ്മയുടെ ഫോണിലേക്ക് വീഡിയോ കോൾ വരുന്നത്. മുംബൈ ക്രൈം ഡിപ്പാർട്ട്മെന്റിൽ നിന്നും വിളിക്കുകയാണെന്ന് പറഞ്ഞായിരുന്നു ഫോൺ കോൾ. കാനറ ബാങ്ക് അക്കൗണ്ടിൽ ആധാർ കാർഡ് ഉപയോഗിച്ച തിരുമറി നടത്തിയതായി വിവരം കിട്ടിയെന്ന് തട്ടിപ്പ് വീട്ടമ്മ പറഞ്ഞു വിശ്വസിപ്പിച്ചു.
ഈ വിവരം മറ്റാരോടും വിവരം പറയരുതെന്ന് നിർദ്ദേശിച്ചു ശേഷം ബാങ്ക് ഡീറ്റെയിൽസ് ചോദിച്ചു മനസ്സിലാക്കി. തുടർന്ന് അടുത്തദിവസം പുലർച്ചെ അഞ്ചുമണിക്ക് തട്ടിപ്പ് സംഘം വീണ്ടും വിളിച്ചു. അക്കൗണ്ടിലുള്ള പണം മുഴുവൻ അയച്ചു കൊടുത്താൽ കേസിൽ നിന്ന് ഒഴിവാക്കാമെന്ന് വാഗ്ദാനം നൽകി.
തട്ടിപ്പ് സംഘത്തിൻറെ വിരട്ടലിൽ ഭയന്ന് വീട്ടമ്മ ചൊവ്വാഴ്ച രാവിലെ ബാങ്കിൽ പണം പിൻവലിക്കാനായി എത്തി. 21. 5 ലക്ഷം രൂപ പിൻവലിക്കാൻ ആയിരുന്നു ലക്ഷ്യം. തുടർന്ന് ഫണ്ട് ട്രാൻസ്ഫർ ചെയ്യാനുള്ള അക്കൗണ്ട് ബാങ്ക് ഉദ്യോഗസ്ഥർക്ക് നൽകി. പ്രൈവറ്റ് കമ്പനിയുടെ അക്കൗണ്ട് ആണെന്ന് ബോധ്യപ്പെട്ടതോടെ ആണ് ബാങ്ക് ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us