റാന്നി ഇട്ടിയപ്പാറ മാർക്കറ്റിലെ മുൻ വ്യാപാരി ആനത്തടം കോട്ടയിൽ പി.കെ ഭാസ്കരൻ (കുഞ്ഞുമോൻ) നിര്യാതനായി

New Update
obit pk bhaskaran

റാന്നി: ഇട്ടിയപ്പാറ മാർക്കറ്റിലെ മുൻ വ്യാപാരി ആനത്തടം കോട്ടയിൽ പി.കെ ഭാസ്കരൻ (കുഞ്ഞുമോൻ - 70) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് റാന്നി മോതിരവയൽ ന്യൂ ഇന്ത്യ ബൈബിൾ ചർച്ച് സെമിത്തേരിയിൽ. അന്നേദിവസം രാവിലെ 8ന് എസ്. സി. യുപി സ്കൂൾ സമീപത്തെ വസതിയിൽ മൃതദേഹം കൊണ്ടുവരും.

Advertisment

ഭാര്യ: പുത്തോത്ത് കാലായിൽ പൊന്നമ്മ. മക്കൾ: അജി ബി. റാന്നി ( ജനറൽ കൺവീനർ, ശബരി റെയിൽവേ ആക്ഷൻ കമ്മിറ്റി, യുത്ത് കോൺഗ്രസ്‌ എസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി), കെ. ബി. അനീഷ് കുമാർ, കെ ബി അനിൽകുമാർ. മരുമക്കൾ: വിജി, സുജ. 

Advertisment