കോന്നി: കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ (മൂലസ്ഥാനം) നവരാത്രി മഹോത്സവം ഒക്ടോബർ 10, 11, 12, 13 തീയതികളില്‍ നടക്കും. വ്യാഴം വൈകിട്ട് അഞ്ചു മണി മുതല്‍ പൂജവയ്പ്പ് നടക്കും.
/sathyam/media/media_files/PnZH8EiFPF8xomlBHkK8.jpg)
വെള്ളിയാഴ്ച ദുർഗ്ഗാഷ്‌ടമിയ്ക്ക് വിശേഷാല്‍ പൂജകള്‍, ശനിയാഴ്ച മഹാനവമി ദിനത്തില്‍ ആയുധ പൂജയും വിജയദശമി ദിനമായ ഞായറാഴ്ച രാവിലെ 4 മണിയ്ക്ക് മല ഉണര്‍ത്തി കാവ് ഉണര്‍ത്തി താംബൂല സമര്‍പ്പണത്തോടെ മലയ്ക്ക് കരിക്ക് പടേനിയും പൂര്‍ണ്ണമായ പ്രകൃതി സംരക്ഷണ പൂജയും നല്‍കി അക്ഷരത്തെ ഉണര്‍ത്തും.
തുടര്‍ന്ന് പൂജയെടുപ്പും വിദ്യാരംഭം കുറിക്കൽ, വിദ്യാദേവി പൂജ എന്നിവ നടക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു.