കോന്നി: 999 മലകള്‍ക്കും അധിപനായ കല്ലേലി ഊരാളി അപ്പൂപ്പന്‍ വാഴുന്ന കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ മാസം തോറും നടത്തിവരാറുള്ള മല പൂജ സമര്‍പ്പിച്ചു. 999 മല പൂജയ്ക്ക് ഒപ്പം മൂര്‍ത്തി പൂജ, പാണ്ടി ഊരാളി അപ്പൂപ്പന്‍ പൂജ എന്നിവയും നടന്നു.
/sathyam/media/media_files/2024/11/09/296CrKdg1MxE0TUVuA5j.jpg)
കളരിയില്‍ ദീപം പകര്‍ന്ന് അടുക്കാചാരങ്ങള്‍ സമര്‍പ്പിച്ചു. പരമ്പ് നിവര്‍ത്തി നെല്‍ വിത്ത് വിതച്ച് കരിക്കും കലശവും താംബൂലവും വെച്ചു ഊരാളി മലയെ ഊട്ടി സ്തുതിച്ച് സര്‍വ്വ ചരാചരങ്ങള്‍ക്കും മാനവകുലത്തിനും വേണ്ടി വിളിച്ചു ചൊല്ലി പ്രാര്‍ഥിച്ചു.
മൂര്‍ത്തി പൂജയും പാണ്ടി ഊരാളി അപ്പൂപ്പന്‍ പൂജയും 999 മല പൂജയും അര്‍പ്പിച്ച് കരിക്ക് ഉടച്ച് രാശി നോക്കി .പൂജകള്‍ക്ക് കാവ് ഊരാളിമാര്‍ നേതൃത്വം നല്‍കി.