അടൂരിൽ വീട്ടിൽ അതിക്രമിച്ച് കയറി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 10 വർഷം കഠിനതടവും 15,000 രൂപ പിഴയും

New Update
POCSO

അടൂർ: 11 വയസുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 10 വർഷം കഠിനതടവും 15,000 രൂപ പിഴയും. പന്തളം വില്ലേജിൽ തോന്നല്ലൂർ മുറിയിൽ ക ടക്കാട് ഹബീബിനാണ് (42) അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷ വിധിച്ചത്.

Advertisment

പോക്സോ ആക്ട് പ്രകാരവും എസ്.സി.എസ്.ടി ആക്ട് പ്രകാരവും കുറ്റക്കാരനാണെന്ന് കണ്ടെത്തി. പ്രത്യേക കോടതി ജഡ്ജ് മഞ്ജിത്താണ് വിധി പറഞ്ഞത്.

ആരുമില്ലാത്ത സമയത്ത് വീട്ടിൽ അതിക്രമിച്ച് കയറി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പന്തളം പൊലീസ് സബ് ഇൻസ്പെക്ടറായിരുന്ന വിനോദ് കുമാർ.

ടി.കെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ കേസിൽ അടൂർ ഡി.വൈ.എസ്.പി ആയിരുന്ന ആർ.ജയരാജ് ആണ് പ്രതിക്കെതിരെ അന്വേഷണം പൂർത്തിയാക്കി ചാർജ് ഷീറ്റ് ഹാജരാക്കിയത്.

Advertisment